Latest News
|^| Home -> International -> ഫേസ്ബുക്കിലൂടെ മിഷനെ കുറിച്ചറിയാന്‍ വത്തിക്കാന്‍ സംവിധാനം

ഫേസ്ബുക്കിലൂടെ മിഷനെ കുറിച്ചറിയാന്‍ വത്തിക്കാന്‍ സംവിധാനം

Sathyadeepam

ഫേസ്ബുക് മെസഞ്ചറിലെ ചാറ്റ് സൗകര്യം ഉപയോഗിച്ചു സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനുള്ള മിസ്സിയോബോട് എന്ന സംവിധാനം വത്തിക്കാന്‍ ആവിഷ്കരിച്ചു. മെസഞ്ചറിലൂടെ മിഷനെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളിലൂടെ ഓട്ടോമാറ്റിക്കായി മറുപടികള്‍ കിട്ടുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള വിവിധ മിഷന്‍ പദ്ധതികളെക്കുറിച്ച് അറിയുക, അവയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, സ്വന്തമായ സംഭാവനകള്‍ നല്‍കുക എന്നതൊക്കെയാണ് ഇതുകൊണ്ട് സാദ്ധ്യമാകുക. മിഷന്‍ ഞായര്‍ ആചരണത്തോടനുബന്ധിച്ചാണ് ഈ സൗകര്യം വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയം ഏര്‍പ്പെടുത്തിയത്.

Leave a Comment

*
*