‘മൊളോക്കോയുടെ ഇതിഹാസ’ത്തിനു രാജ്യാന്തര ചലച്ചിത്ര അവാര്‍ഡ്

‘മൊളോക്കോയുടെ ഇതിഹാസ’ത്തിനു രാജ്യാന്തര ചലച്ചിത്ര അവാര്‍ഡ്

തൃശൂര്‍: മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച കരുണയുടെ ദൂതനായിരുന്ന വി. ഫാ. ഡാമിയന്‍റെ ത്യാഗോജ്ജ്വല ഇതിഹാസം ആസ്പദമാക്കി ഫാ. രഞ്ജിത് കപ്പുച്ചിന്‍ നിര്‍മിച്ച 'ദ് ലെജന്‍ഡ് ഓഫ് മോളോക്കോയ്' ചലച്ചിത്രത്തിനു പോളണ്ടില്‍ നടന്ന 31-ാമത് ഇന്‍റര്‍ നാഷണല്‍ കാത്തലിക് ഫി ലിം ആന്‍ഡ് മള്‍ട്ടി മീഡിയ ഫെസ്റ്റിവലിന്‍റെ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഒന്നാം സമ്മാനം. പോളീഷ് ചിത്രമായ ബോഗ് ക്രക്കോവി, സ്പാനീഷ് ചിത്രമായ പൊവേദ എന്നിവയ്ക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
നിസ്സഹായതയുടെയും അവഗണനയുടെയും ഏകാന്ത ദ്വീപിലേക്കു സമൂഹം നാടുകടത്തിയ നിര്‍ഭാഗ്യവാന്മാരായ മനുഷ്യരുടെ ഇടയിലേക്കു ക്രിസ്തുവിന്‍റെ സ്നേഹകാരുണ്യവുമായി കടന്നുവന്ന ഫാ. ഡാമിയന്‍റെ ജീവിതകഥ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ സുകൃതങ്ങളിലൊന്നാണ്. ബെല്‍ജിയം സ്വദേശിയായ അദ്ദേഹം മിഷനറി സന്ന്യാസവൈദികനായാണു ഹവായി ദ്വീപ് സമൂഹത്തില്‍പ്പെട്ട മൊളോക്കോയില്‍ കുഷ്ഠരോഗികളുടെ സേവനത്തിനായി എത്തിയത്. ഒടുവില്‍ വര്‍ഷങ്ങളുടെ സേവനത്തിനുശേഷം കുഷ്ഠരോഗ ബാധിതനായി തന്നെയായിരുന്നു 1889-ല്‍ അന്ത്യം.
ചിത്രം നിര്‍മിച്ച ഫാ. ര ഞ്ജിത് തന്നെയാണു ഫാ. ഡാമിയന്‍റെ വേഷമിട്ടിരിക്കുന്നത്. ടോണി പി. വര്‍ഗീസാണു സംവിധാനം. യൂറോപ്പ്, അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 18 രാജ്യങ്ങളില്‍ നിന്നു ള്ള 137 ചിത്രങ്ങളായിരുന്നു വിവിധ വിഭാഗങ്ങളിലായി മത്സരത്തിനുണ്ടായിരുന്നത്.
ഹൃദയത്തില്‍ തങ്ങിനില്ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. ഫാ. ഡാമിയനായി അഭിനയി ച്ച ഫാ. രഞ്ജിത് കപ്പൂച്ചിന്‍, ഡോ. വുഡിന്‍റെ വേഷമിട്ട ബിജോയ്സ്, ഗിബ്സനായി ടാജുദീന്‍, ബിഷപ്പായി ഫാ. സിബി ചിറ്റിലപ്പിള്ളി, വഴികാട്ടിയായി മണിയന്‍പിള്ള, പാലാ അരവിന്ദന്‍, രഞ്ജിത, രാജകുമാരിയായി സെലിന്‍ തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ചവച്ചതായി വിധിനിര്‍ണയ കമ്മിറ്റി നിരീക്ഷിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org