മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ ജന്മശതാബ്ദിയാചരണത്തിനു തുടക്കം

മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ ജന്മശതാബ്ദിയാചരണത്തിനു തുടക്കം

വൈക്കം: ജാതി, മത ഭേദമെന്യേ പാര്‍ശ്വവത്കരിക്കപ്പെട്ടവരിലും വേദനിക്കുന്നവരിലും ഈശ്വരനെ ദര്‍ശിച്ച മഹാനായ മനുഷ്യസ്നേഹിയായിരുന്നു മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ എന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അഭിപ്രായപ്പെട്ടു. ജീവകാരുണ്യ, സാമൂഹ്യ വികസന പ്രസ്ഥാനമായ സേവ് എ ഫാമിലി പ്ലാന്‍ സ്ഥാപകനായ മോണ്‍. അഗസ്റ്റിന്‍ കണ്ടത്തിലിന്‍റെ ജന്മശതാബ്ദി വത്സരാഘോഷങ്ങള്‍ അദ്ദേഹത്തിന്‍റെ ജന്മനാടായ വൈക്കത്ത് ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈക്കം നടേല്‍ പള്ളിയില്‍ സംഘടിപ്പിച്ച ജന്മശതാബ്ദി അനുസ്മരണത്തില്‍ ഫാ. ബന്നി പാറേക്കാട്ടില്‍ അധ്യക്ഷനായിരുന്നു. കൈക്കാരന്മാരായ ജോസ് മാണിക്കത്ത്, സേവ്യര്‍ പൗവ്വത്തില്‍, സന്തോഷ് കണ്ടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദിയാചരണത്തിന്‍റെ ഭാഗമായി വിവാഹ, ചികിത്സാ, ഭവന നിര്‍മാണ സഹായങ്ങള്‍, പരിസ്ഥിതി പരിപാലന, പ്രോത്സാഹന നടപടികള്‍, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍, കലാ, സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവ സഹൃദയയുടെ നേതൃത്വത്തില്‍ വിവിധ ഇടവകകളുടെ സഹകരണത്തോടെ നടപ്പാക്കുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org