നവതിയുടെ നിറവില്‍ മോണ്‍. ജോസഫ് കാക്കശ്ശേരി

തൃശൂര്‍: ഇടവക വികാരി, ഭരണതന്ത്രജ്ഞന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, വികാരി ജനറാള്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികനായ മോണ്‍. ജോസഫ് കാക്കശ്ശേരി നവതിയുടെ നിറവില്‍.

1956-ല്‍ തൃശൂര്‍ മൈനര്‍ സെമിനാരി റെക്ടറായിരുന്ന മോണ്‍. പോള്‍ കാക്കശ്ശേരിയുടെ അസിസ്റ്റന്‍റായാണ് വൈദിക ജീവിതത്തിന്‍റെ തുടക്കം. തുടര്‍ന്ന് 1988 മുതല്‍ 98 വരെ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍, സെന്‍റ് മേരീസ് ഓര്‍ഫനേജ് കോംപ്ലക്സ് എന്നിവയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ജൂബിലി മിഷന്‍ ഹോസ്പിറ്റലിന്‍റെ വമ്പിച്ച വികസനത്തിന് ആരംഭമിട്ടത് മോണ്‍ കാക്കശ്ശേരിയുടെ ദീര്‍ഘവീക്ഷണഫലമാണ്. 1998 മുതല്‍ 99 വരെ പാവറട്ടി തീര്‍ത്ഥകേന്ദ്രം റെക്ടറായി പ്രവര്‍ത്തിച്ചതിനുശേഷം തൃശൂര്‍ അതിരൂപതയുടെ വികാരി ജനറലായി ഉയര്‍ത്തപ്പെട്ടു. വിവിധ ഇടവകകളില്‍ സേവനം ചെയ്തു.

അതിരൂപതയിലെ പല പ്രധാന സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു അത്. മഹാജൂബിലി സമാപന ആഘോഷങ്ങള്‍, അതിരൂപത പ്രഥമ അസംബ്ലി, ജൂബിലി മെഡിക്കല്‍ കോളേജ്, ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, മഹാജൂബിലി ട്രെയിനിംഗ് കോളജ് എന്നിവയുടെ ആരംഭം ഈ കാലത്താണ് നടന്നത്. 2003 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org