മോണ്‍. ജോസഫ് കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്

മോണ്‍. ജോസഫ് കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്

അമലോത്ഭവ മാതാവിന്‍റെ അസ്സീസി സന്യാസിനി സമൂഹത്തിന്‍റെയും (എഎസ് എംഐ) ഗ്രീന്‍ ഗാര്‍ഡന്‍സ് സ്ഥാപനങ്ങളുടെയും സ്ഥാപകനും എറണാകുളം – അങ്കമാലി അതിരൂപത വൈദികനുമായ മോണ്‍. ജോസഫ് കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്. കുഷ്ഠ രോഗികള്‍ക്കായി ജീവിതം സമര്‍പ്പിച്ച, കേരള ഡാമിയന്‍ എന്നറിയപ്പെടുന്ന മോണ്‍. കണ്ടത്തിലിന്‍റെ നാമകരണ നടപടികള്‍ക്കു സീറോ മലബാര്‍ മെത്രാന്‍ സിനഡിന്‍റെ ശുപാര്‍ശയോടെ റോമിലെ തിരുസംഘം അനുമതി നല്കിയിരിക്കുകയാണ്.

1904 ഒക്ടോബര്‍ 27 നു വൈക്കത്തിനടുത്തു ചെമ്പ് കണ്ടത്തില്‍ വര്‍ക്കി തോമസ് – ക്ലാരമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി മാതൃ ഭവനമായ ഇടയാഴം തോട്ടുങ്കല്‍ തറവാട്ടിലാണു മോണ്‍. കണ്ടത്തിലിന്‍റെ ജനനം. 1933 ഡിസംബര്‍ 17 നു മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചേര്‍ത്തല മുട്ടം പള്ളിയില്‍ സഹവികാരിയായാണ് ആദ്യനിയമനം. 1942 ല്‍ ചേര്‍ത്തലയില്‍ അദ്ദേഹം കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. 1949 ഏപ്രില്‍ രണ്ടിനാണു എഎസ്എംഐ സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്. ശേഷം കേരളത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി ആതുരാലായങ്ങളും അഗതിമന്ദിരങ്ങളും ആരംഭിച്ചു. 1969 ല്‍ വത്തിക്കാന്‍ അദ്ദേഹത്തിനു മോണ്‍സിഞ്ഞോര്‍ പദവി നല്കി ആദരിച്ചു. 1991 ഡിസംബര് 12 നു ദിവംഗതനായ മോണ്‍. കണ്ടത്തിലിന്‍റെ കബറിടം ചേര്‍ത്തല മതിലകം എസ്എച്ച് ചാപ്പലിലാണ് സ്ഥിതി ചെയ്യുന്നത്.

നാമകരണത്തിനായുള്ള അതിരൂപതാതല നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സെലസ്റ്റിന്‍ ഫ്രാന്‍സിസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org