മോണ്‍. മങ്കുഴിക്കരി അവാര്‍ഡിന് ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു

അങ്കമാലി: പുണ്യചരിത്രനും 30 വര്‍ഷക്കാലം വടവാതൂര്‍ സെമിനാരിയിലെ സ്പിരിച്വല്‍ ഫാദറും വിവിധ സന്ന്യാസസമൂഹങ്ങളുടെ ഗുരുവും ആദ്ധ്യാത്മിക ആചാര്യനും ഗ്രന്ഥകാരനുമായിരുന്ന മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരില്‍ നല്കി വരുന്ന മോണ്‍. മങ്കുഴിക്കരി ആത്മവിദ്യാ അവാര്‍ഡിനു പരിഗണിക്കേണ്ട 2018-ല്‍ പ്രസിദ്ധീകൃതമായ ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ രണ്ടു കോപ്പികള്‍ വീതം 15.2.2019-നു മുമ്പായി റവ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, സെന്‍റ് ജോസഫ്സ് മൊണാസ്ട്രി, കൂനമ്മാവ് പി.ഒ., പിന്‍ 683518, എറണാകുളം, കേരളം എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. ഫോണ്‍: 9388844524, 8075135671. 10,001 രൂപയും ഫലകവും അടങ്ങുന്നതാണു മോണ്‍. മങ്കുഴിക്കരി ആത്മവിദ്യാ അവാര്‍ഡ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org