ജീവിതം പാഠപുസ്തകമാക്കിയ നവോത്ഥാനനായകന്‍ മോണ്‍. മാത്യു മങ്കുഴിക്കരി

ജീവിതം പാഠപുസ്തകമാക്കിയ നവോത്ഥാനനായകന്‍ മോണ്‍. മാത്യു മങ്കുഴിക്കരി

അങ്കമാലി: ചിന്തയും ക്രമവും വിനയവും വിവേകവും സ്നേഹവും സാഹോദര്യവും മതജീവിതവും എപ്രകാരമായിരിക്കണമെന്ന് സ്വന്തം ജീവിതമാതൃകവഴി ശിഷ്യന്മാരെ പ്രബോധിപ്പിച്ചിരുന്ന നവോത്ഥാന നായകനായിരുന്നു മോണ്‍. മാത്യു മങ്കുഴിക്കരി എന്ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രസ്താവിച്ചു. കോക്കമംഗലത്ത് 15-ാമത് മോണ്‍. മാത്യു മങ്കുഴിക്കരി ആദ്ധ്യാത്മികസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് വാണിയപ്പുരയ്ക്കല്‍. ഈ വര്‍ഷത്തെ ആത്മവിദ്യാ അവാര്‍ഡ് ഡോ. ബാബു. കെ. വര്‍ഗീസിന് ബിഷപ് സമ്മാനിച്ചു. റവ. ഡോ. ജോസ് പുതിയേടത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ വടവാതൂര്‍ സെമിനാരിയിലെ റവ. ഡോ. ജോസഫ് ഓടനാട്, കായങ്കുളം ശ്രീരാമകൃഷ്ണമഠത്തിലെ സംപൂജ്യ സ്വാമി വണീഷാനന്ദ, സി. ലീന റോസ്, ഫാ. വിന്‍സെന്‍റ് പണിക്കാപറമ്പില്‍, ജോണ്‍ പുളിക്കപ്പറമ്പില്‍, സി. എല്‍സാ ജോര്‍ ജ്, പി.ഒ. ചാക്കോ, വി.എ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org