വി.ബോസ്കോയുടെ അമ്മ വാഴ്ത്തപ്പെട്ടവളാകാന്‍ സാദ്ധ്യത

വി.ബോസ്കോയുടെ അമ്മ വാഴ്ത്തപ്പെട്ടവളാകാന്‍ സാദ്ധ്യത

വി. ജോണ്‍ ബോസ്കോയുടെ അമ്മ ധന്യയായ മാര്‍ഗരറ്റ് ബോസ്കോ വൈകാതെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടേക്കും. 2006 ല്‍ ഇവരെ ധന്യയായി പ്രഖ്യാപിച്ചിരുന്നു. ഇറ്റലിയില്‍ 1788-ലാണ് മാര്‍ഗരറ്റ് ജനിച്ചത്. 24-ാം വയസ്സില്‍ ഫ്രാന്‍സിസ് ബോസ്കോയെ വിവാഹം ചെയ്തു. അക്ഷരാഭ്യാസമില്ലായിരുന്നെങ്കിലും മക്കളെ ക്രൈസ്തവവിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. മകന്‍ ജോണ്‍ ബോസ്കോ 1841-ല്‍ പുരോഹിതനായി. ഡോണ്‍ ബോസ്കോ എന്നറിയപ്പെട്ട മകനൊപ്പം സലേഷ്യന്‍ സന്ന്യാസസമൂഹം സ്ഥാപിക്കുന്നതിലും മമ്മാ ബോസ്കോ പങ്കു വഹിച്ചിരുന്നു. സലേഷ്യന്‍ സമൂഹത്തിന്‍റെ ആദ്യത്തെ അനാഥാലയം നടത്തിക്കൊണ്ട് അവിടെ ജീവിച്ച അവര്‍ 1856 ല്‍ 68-ാം വയസ്സില്‍ നിര്യാതയായി. മമ്മാ മാര്‍ഗരറ്റ് എന്നും അവര്‍ അറിയപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org