Latest News
|^| Home -> National -> വി. മദര്‍ തെരേസയുടെ ചരമവാര്‍ഷികത്തില്‍ സമാധാന റാലി

വി. മദര്‍ തെരേസയുടെ ചരമവാര്‍ഷികത്തില്‍ സമാധാന റാലി

Sathyadeepam

വി. മദര്‍ തെരേസയുടെ 21 ാം ചരമവാര്‍ഷികത്തില്‍ കല്‍ക്കട്ടയില്‍ വിവിധ മതാനുയായികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ ഒത്തുചേര്‍ന്ന് സമാധാന റാലി നടത്തി. മൗലയിലെ ആവില ദേവാലയത്തില്‍ നിന്നാരംഭിച്ച റാലി മദര്‍ ഹൗസില്‍ സമാപിച്ച ശേഷം പ്രാര്‍ത്ഥനാ സമ്മേളനവും സംഘടിപ്പിച്ചു. കേരളത്തിലെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകളും നടന്നു. സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതിരൂപമായിരുന്നു വി. മദര്‍ തെരേസയെന്ന് അഖിലേന്ത്യാ ന്യൂനപക്ഷ ഫോറം അധ്യക്ഷനും പാര്‍ലമെന്‍റ് അംഗവുമായ ഇദ്രിസ് അലി അനുസ്മരിച്ചു. കല്‍ക്കട്ടയിലെ മെട്രോ സ്റ്റേഷന് മദര്‍ തെരേസയുടെ പേരു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മദര്‍ തെരേസയുടെ ചരമദിനത്തില്‍ സംഘടിപ്പിച്ച ലോക സമാധാന റാലിയുടെ ലക്ഷ്യം സമാധാനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണെന്നും രാജ്യങ്ങള്‍ അക്രമത്തിന്‍റെ പാത വെടിഞ്ഞ് സഹവര്‍ത്തിത്വത്തില്‍ ചരിക്കണമെന്നും സംഘാടകരിലൊരാളായ എം.എ. അലി സൂചിപ്പിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ല, അത് വിദ്വേഷം പരത്തുകയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുകയുമാണ് ചെയ്യുക. സമാധാനത്തിന്‍റെ ഭാഷയാണ് നാം സംസാരിക്കേണ്ടത് — അദ്ദേഹം വിശദീകരിച്ചു. വിവിധ മത സാമൂഹിക രാഷ്ട്രീയനേതാക്കള്‍ പ്രസംഗിച്ചു.

Leave a Comment

*
*