വിശുദ്ധ മദര്‍ തെരേസയുടെ ജന്മവാര്‍ഷിക ആഘോഷം

വിശുദ്ധ മദര്‍ തെരേസയുടെ ജന്മവാര്‍ഷിക ആഘോഷം

വി. മദര്‍ തെരേസയുടെ 107-ാം ജന്മവാര്‍ഷികം ആഗസ്റ്റ് 26-ന് കൊല്‍ക്കൊത്തയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷപൂര്‍വം ആചരിച്ചു. എല്ലാവര്‍ഷവും ഉപവികളുടെ സഹോദരിമാര്‍ കൊല്‍ക്കൊത്തയില്‍ മദറിന്‍റെ ജന്മവാര്‍ഷികം ആഘോഷിക്കാറുണ്ട്. മദറിന്‍റെ കബറിടം പൂക്കള്‍ കൊണ്ട് അലങ്കരിച്ച് തിരികള്‍ കത്തിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. മിഷ നറീസ് ഓഫ് ചാരിറ്റി സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകളും ഗാനാലാപനങ്ങളും നടന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററിലൂടെ മദര്‍ തെരേസയുടെ ജന്മവാര്‍ഷികം അനുസ്മ രിച്ച് ആദരങ്ങള്‍ നേര്‍ന്നു. "സമാധാനം ഒരു പുഞ്ചിരിയിലൂടെയാണ് ആരംഭിക്കുന്നത്. നമുക്കെല്ലാവര്‍ക്കും അമ്മയായ മദര്‍ തെരേസയുടെ ജന്മവാര്‍ഷികത്തില്‍ മദറിന് ആദരാഞ്ജലികള്‍ " – മമത ബാനര്‍ജി ട്വിറ്റ് ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org