മദര്‍ തെരേസായുടെ സമൂഹത്തിന്‍റെ  സാരിക്കു ബൗദ്ധിക സ്വത്താവകാശം

മദര്‍ തെരേസായുടെ സമൂഹത്തിന്‍റെ സാരിക്കു ബൗദ്ധിക സ്വത്താവകാശം

മദര്‍ തെരേസായുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഔദ്യോഗിക വസ്ത്രമായ നീലക്കരയുള്ള വെള്ളസാരിക്ക് ബൗദ്ധിക സ്വത്തവകാശം ലഭിച്ചു. മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ച 2016 സെപ്തംബറില്‍ തന്നെ ഈ അംഗീകാരം ലഭിച്ചതാണെങ്കിലും ഇപ്പോഴാണ് ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. പരസ്യം ആഗ്രഹിക്കാത്തതുകൊണ്ടാണ് ഈ കാര്യം മുന്‍പു പറയാതിരുന്നതെന്നും എന്നാല്‍ ഈ ഡിസൈന്‍ യാതൊരു മര്യാദയും കൂടാതെ ലോകമെങ്ങും ഉപയോഗിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നതു കാണുന്നതുകൊണ്ടാണ് ഇപ്പോള്‍ ഇതു സംബന്ധിച്ച ബോധവത്കരണത്തിനു ശ്രമിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. 1948-ല്‍ ലൊറേറ്റോ സന്യാസസമൂഹത്തിന്‍റെ അംഗത്വവും ഔദ്യോഗിക വസ്ത്രവും ഉപേക്ഷിച്ചു തെരുവില്‍ സേവനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ മദര്‍ തെരേസ തിരഞ്ഞെടുത്തതാണ് നീലക്കരയുള്ള വെള്ളസാരി. 2013-ലാണ് ഇതു ബൗദ്ധിക സ്വത്തവകാശത്തിന്‍റെ പരിധിയില്‍ കൊണ്ടു വരാന്‍ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷ നല്‍കിയത്. മൂന്നു വര്‍ഷത്തെ കര്‍ക്കശമായ പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും ശേഷമാണ് അപേക്ഷ അനുവദിക്കപ്പെട്ടത്. ഒരു യൂണിഫോം ബൗദ്ധിക സ്വത്തവകാശ പരിധിയില്‍ വരുന്നത് ഇതാദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org