മദര്‍ തെരേസയുടെ മനോഭാവം പ്രചോദനമാകണമെന്ന് രാഷ്ട്രപതി

മദര്‍ തെരേസയുടെ മനോഭാവം പ്രചോദനമാകണമെന്ന് രാഷ്ട്രപതി
Published on

വിശുദ്ധ പദവിയിലേക്ക് അടുത്തകാലത്ത് ഉയര്‍ത്തപ്പെട്ട വി. മദര്‍ തെരേസയുടെ മനോഭാവം നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കു പ്രചോദനമായിത്തീരണമെന്ന് രാഷട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്‍റിലെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ രാജ്യത്തെ മതസൗഹാര്‍ദ്ദതയെപ്പറ്റി പരാമര്‍ശിക്കുന്നതിനിടയിലാണ് രാഷ്ട്രപതി മദര്‍ തെരേസയെ അനുസ്മരിച്ചത്.
സിത്താറിലെ തന്ത്രികളില്‍ നിന്നു വ്യത്യസ്ത നാദങ്ങള്‍ ഉയരുമെങ്കിലും അവ ഒന്നായി ചേര്‍ന്ന് മനോഹരമായ സംഗീതം രൂപപ്പെടുന്നതുപോലെയാണ് രാജ്യത്തെ മതസൗഹാര്‍ദ്ദമെന്ന് രാഷട്രപതി പറഞ്ഞു. വിവിധ വിശ്വാസങ്ങളിലും മതങ്ങളിലുംപെട്ടവര്‍ ഒന്നായി നിന്ന് ഭാരതത്തിന്‍റെ കരുത്തു പ്രദര്‍ശിപ്പിക്കുകയാണ്. എല്ലാ മതങ്ങളും നല്‍കുന്ന സന്ദേശങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ശക്തീകരണ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും രാഷ്ട്രപതി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org