മാര്‍പാപ്പ അമ്മമാരുടെ ജയില്‍ സന്ദര്‍ശിച്ചു

മാര്‍പാപ്പ അമ്മമാരുടെ ജയില്‍ സന്ദര്‍ശിച്ചു

കാരുണ്യവര്‍ഷത്തിലാരംഭിച്ച "കാരുണ്യവെള്ളി" സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൊച്ചുകുട്ടികളുടെ അമ്മമാരായ തടവുപുള്ളികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനത്തിലെത്തി. ചെറിയ കുറ്റങ്ങള്‍ക്കു പിടിക്കപ്പെട്ടവരും കൊച്ചുകുട്ടികളുള്ളവരുമായ സ്ത്രീകളാണ് ഇവിടെയുള്ളത്. ഇവരെ സാധാരണ ജയിലിലേയ്ക്ക് അയച്ചാല്‍ കുട്ടികളെ കൂടെ കൂട്ടാന്‍ കഴിയാതെ വരുമെന്നതുകൊണ്‍ാണ് ഇറ്റലിയില്‍ ഒരു വര്‍ഷം മുമ്പ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. 30 ല്‍ താഴെ പ്രായമുള്ള 5 സ്ത്രീകളും അവരുടെ കുട്ടികളുമാണ് ഇപ്പോള്‍ ഈ സ്ഥാപനത്തിലുള്ളത്. സ്ത്രീകളും കുട്ടികളുമായി സംസാരിച്ച മാര്‍പാപ്പ കുട്ടികള്‍ക്കു സമ്മാനങ്ങളും നല്‍കി. കാരുണ്യവര്‍ഷത്തിലെ വെള്ളിയാഴ്ചകളില്‍ അഭയഭവനങ്ങളും മറ്റും അപ്രതീക്ഷിതമായി സന്ദര്‍ശിക്കുന്ന പതിവ് കാരുണ്യവര്‍ഷസമാനപത്തിനുശേഷവും മാര്‍പാപ്പ തുടരുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org