മൗണ്ട് സെന്‍റ് തോമസില്‍ സുറിയാനി ഭാഷാ പഠനശിബിരം

സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ മാര്‍ വലാഹ് സിറിയക് അക്കാദമി സുറിയാനി ഭാഷാ പഠനശിബിരം നടത്തുന്നു. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഏപ്രില്‍ 23-28 തീയതികളില്‍ നടക്കുന്ന പഠനശിബിരം എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാ ടനം ചെയ്യും. ഭാഷാപഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപനദിവസം സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി വിതരണം ചെയ്യും. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാ ണിയപ്പുരയ്ക്കല്‍ അധ്യക്ഷനായിരിക്കും. സുറിയാനി ഭാഷയുടെ അക്ഷരമാല, സുറിയാനി പുസ്ത കങ്ങള്‍ വായിക്കാനും ഗീതികള്‍ ആലപിക്കാനുമുള്ള പരിശീലനം എന്നിവ ലക്ഷ്യം വച്ചുള്ളതാണ് പഠനശിബിരമെന്ന് അക്കാദമി ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org