മോസുളില്‍ ആശ്രമ പുനഃനിര്‍മ്മാണത്തിനു ക്രൈസ്തവരും മുസ്ലീങ്ങളും ഒന്നിക്കുന്നു

മോസുളില്‍ ആശ്രമ പുനഃനിര്‍മ്മാണത്തിനു ക്രൈസ്തവരും മുസ്ലീങ്ങളും ഒന്നിക്കുന്നു

ഇറാഖിലെ മോസുളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ പുറത്താക്കുന്നതില്‍ ഭരണകൂടം വിജയിച്ചതോടെ അവിടേയ്ക്ക് ആളുകള്‍ മടങ്ങി വന്നു തുടങ്ങി. ധാരാളം ക്രൈസ്തവര്‍ ഉണ്ടായിരുന്ന പ്രദേശമാണ് മോസുള്‍. അവിടെ തകര്‍ന്നു കിടന്നിരുന്ന ഒരു ക്രിസ്ത്യന്‍ ആ ശ്രമം പുനരുദ്ധരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒത്തു ചേര്‍ന്നിരിക്കുകയാണ് ക്രൈസ്തവരും മുസ്ലീങ്ങളുമായ യുവജനങ്ങള്‍. കല്‍ദായ കത്തോലിക്കാസഭയുടേതാണ് ആശ്രമം. 17-ാം നൂ റ്റാണ്ടില്‍ നിര്‍മ്മിതമായ ആശ്രമത്തോടു ചേര്‍ന്ന ദേവാലയത്തിന്‍റെ താഴികക്കുടവും കുരിശുമെല്ലാം ഐസിസ് തീവ്രവാദികള്‍ തകര്‍ത്തിരുന്നു. പുതിയ കുരിശ് സ്ഥാപിച്ചിട്ടുണ്ട്.

യുഎസ് പിന്തുണയുള്ള ഇറാഖി സൈന്യം മോസുളിലെ ആയിരം വര്‍ഷം പഴക്കമുള്ള മോസ്കിനു മേല്‍ നിയന്ത്രണം സ്ഥാപിച്ചു. 2014-ല്‍ ഐസിസ് നേതാവ് അല്‍ ബാഗ്ദാദി ഈ മോസ്കിനു മുകളില്‍ തങ്ങളുടെ കറുത്ത കൊടി ഉയര്‍ത്തിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ രൂപീകരണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇറാഖിലേ നിനവേ പ്രദേശത്തേയ്ക്കും ഐസിസ് അക്രമികള്‍ സ്വാധീനം വ്യാപിപ്പിച്ചു. 33 ലക്ഷം ഇറാഖി പൗരന്മാരാണ് തുടര്‍ന്നു നടന്ന യുദ്ധങ്ങള്‍ക്കിടെ ഭവനരഹിതരും ആഭ്യന്തര അഭയാര്‍ത്ഥികളുമായി മാറിയത്. 2016 മുതല്‍ സര്‍ക്കാര്‍ സൈന്യം മോസുളിന്‍റെ വിവിധ ഭാഗങ്ങള്‍ തിരിച്ചു പിടിച്ചിരുന്നു. കിഴക്കന്‍ മോസുള്‍ പൂര്‍ണമായും ഇപ്പോള്‍ ഐസിസില്‍ നിന്നു മോചിപ്പിച്ചു കഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org