മുല്ലപ്പെരിയാര്‍: ആശങ്ക പരിഹരിക്കണം – കാത്തലിക് യൂണിയന്‍

കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാട് ജലം തുറന്നു വിടാതെ 144 അടിയാക്കി ഉയര്‍ത്താന്‍ ശ്രമിച്ചു എന്നത് ആശങ്കയോടെയാണ് കേരള ജനത കാണുന്നതെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടണം. സുപ്രീം കോടതിയുടെയും കേന്ദ്രത്തിന്‍റെയും അനുമതിയോടുകൂടി പുതിയ ഡാം നിര്‍മ്മിക്കുന്നതിനു നടപടി ആരംഭിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

പ്രളയദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ രക്ഷിക്കാനും പുനരുദ്ധരിക്കുന്നതിനും വേണ്ടി പ്രവാസികളുടെ ശ്രമഫലമായി വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സംഭാവനകളെ സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നു സമ്മേളനം ആരോപിച്ചു. ആ നയം തിരുത്തി വിദേശ സഹായം കേരളത്തിനു ലഭ്യമാക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്‍റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷനായിരുന്നു. ഫാ. ആന്‍റണി മുഞ്ഞോലി, എച്ച്. ബി ഷാബു, ഹെന്‍റി ജോണ്‍, ജിജി പോകശ്ശേരി, നൈനാന്‍ തോമസ്, ടോണി കോയിത്തറ, ബിജോ തുളിശേരി എന്നിവര്‍ പ്രസംഗിച്ചു.

കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ സമ്മേളനം
കോണ്‍ഫ്റന്‍സ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (സിസിപിഐ)യുടെ 19-ാം വാര്‍ഷിക സമ്മേളനം മധുരയില്‍ സെപ്തംബര്‍ 21, 22 തീയതികളില്‍ നടത്തുന്നു. "സമകാലിക സാങ്കേതിക ലോകത്തില്‍ മനഃശാസ്ത്രത്തിന്‍റെ പങ്ക്" എന്നതാണ് സമ്മേളനത്തിന്‍റെ വിഷയം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെക്രട്ടറി ഫാ. തോമസ് മതിലകത്ത് സിഎംഐയുമായി ബന്ധപ്പെടണം. ഫോണ്‍ – 9447682223

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org