മുംബൈ ബസ്ലിക്കയില്‍ പരിസ്ഥിതി സൗഹൃദ വിപണി

ബാന്ദ്ര വിപണി അഥവാ മൗണ്ട് മേരി മേള എന്ന പേരില്‍ മുംബൈയിലെ മൗണ്ട് മേരി ബസ്ലിക്കയില്‍ ഒരാഴ്ചയോളം ദീര്‍ഘിക്കുന്ന വിപണനമേള ഈ വര്‍ഷം പരിസ്ഥിതി സൗഹൃദമായി പര്യവസാനിച്ചു. ഈ വര്‍ഷത്തെ മേളയില്‍ പ്ലാസ്റ്റിക്, തെര്‍മോകോള്‍ അവശിഷ്ടങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും വിധമായിരുന്നു സഭാധികാരികള്‍ കാര്യങ്ങള്‍ ക്രമീകരിച്ചത്.

മൗണ്ട് മേരി ബസ്ലിക്കയില്‍ ഏകദേശം 120 സ്റ്റാളുകളാണ് വിപണനമേളയില്‍ പങ്കെടുത്തത്. പ്ലാസ്റ്റിക്, തെര്‍മോകോള്‍ വസ്തുക്കള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കരുതെന്നും വിറ്റഴിക്കാന്‍ ശ്രമിക്കരുതെന്നും പരിസ്ഥിതി സൗഹൃദത്തിന് ഉപകാരപ്രദമായ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ബസ്ലിക്ക അധികൃതര്‍ ഇത്തരത്തില്‍ പരിസ്ഥിതി സൗഹൃദത്തിന്‍റേതായ ചെറിയ പരിശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. പ്ലാസ്റ്റിക്കിലും തെര്‍മോകോളിലും നിര്‍മ്മിച്ച വസ്തുക്കളാണ് പരി. കന്യാമറിയത്തിനു ഭക്തര്‍ കാണിക്കയായി നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ പ്ലാസ്റ്റിക്കിലും തെര്‍മോകോളിലും അത്തരം വസ്തുക്കള്‍ നേര്‍ച്ച നല്‍കരുതെന്നാണ് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ ഹാര്‍ഡ് ബോര്‍ഡില്‍ നിര്‍മ്മിച്ച ഉപകാരസ്മരണകളാണ് കാണിക്കയായി പലരും സമര്‍പ്പിക്കുന്നതെന്ന് ബസ്ലിക്ക റെക്ടര്‍ ബിഷപ് ജോണ്‍ റോഡ്രിഗസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org