മുംബൈയിലെ പള്ളികളില്‍ പാര്‍ക്കിംഗിന് നിയന്ത്രണം

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തിലെ ദേവാലയങ്ങളുടെ കോമ്പൗണ്ടിന്‍റെ നാല്‍പതടി പരിധിക്കുള്ളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചു. വലിയ ബാഗുകള്‍ പള്ളിക്കുള്ളില്‍ കൊണ്ടുവരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ അധ്യക്ഷതയില്‍ നഗരപരിധിയിലെ ദേവാലയത്തിലെ വൈദികരുടെ യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് അതിരൂപതാ വക്താവ് ഫാ. നിഗല്‍ ബാരെറ്റ് പറഞ്ഞു. ആലോചനാ യോഗത്തില്‍ മുംബൈ പൊലീസ് കമ്മീഷണറും സന്നിഹിതനായിരുന്നു.

സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ ദേവാലയങ്ങളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസിന്‍റെ സഹായം ഇതിനു തേടേണ്ടതാണ്. അതിനിടെ ശ്രീലങ്കയിലെ സ്ഫോടനങ്ങളെ അപലപിച്ചുകൊണ്ട് കര്‍ദിനാള്‍ ഗ്രേഷ്യസും മുസ്ലീം പണ്ഡിതന്‍ മൗലാന മഹമ്മദ് മദനിയും സംയുക്തമായി പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ഭീകരാക്രമണങ്ങള്‍ സമൂഹത്തിലെ സമാധാനവും സൗഹാര്‍ദ്ദതയും തകര്‍ക്കുകയാണെന്നും സമൂഹത്തെ ശുദ്ധീകരിച്ചു ഈ തിന്മയെ ഇല്ലായ്മ ചെയ്യുന്നതിന് എല്ലാ മതനേതാക്കളും ഒന്നിച്ചു നിന്ന് എല്ലാ പ്രതിരോധ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് പ്രസ്താവനയില്‍ ഇരുവരും അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org