Latest News
|^| Home -> National -> “മനുഷ്യാവകാശ പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു”

“മനുഷ്യാവകാശ പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു”

Sathyadeepam

ദരിദ്രര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെയും കോര്‍പ്പറേറ്റുകളുടെയും മറ്റും ചൂഷണത്തിനെതിരെ പ്രതികരിക്കുന്നവരെയും നിശ്ശബ്ദരാക്കാനാണ് പൊലീസും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ഫാ. സ്റ്റാന്‍സ്വാമി ആരോപിച്ചു. ഫാ. സ്റ്റാനിന്‍റേതടക്കം മനുഷ്യാവകാശ പ്രവര്‍ത്തകരായ എട്ടു പേരുടെ വസതി പൊലീസ് റെയ്ഡ് ചെയ്യുകയും അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ പ്രത്യേക പൊലീസ് സംഘം ദേശവിരുദ്ധ പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനവും ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കു ന്നത്.

ദരിദ്രരില്‍ ദരിദ്രരായവരുടെയും പിന്നോക്കക്കാരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടുന്നവരെയാണ് പൊലീസ് വേട്ടയാടുന്നതെന്ന് 82 കാരനായ ഫാ. സ്റ്റാന്‍ സൂചിപ്പിച്ചു. റെയ്ഡിനെക്കുറിച്ചു തനിക്കു വിശദീകരണം നല്‍കിയില്ലെന്നും എന്തടിസ്ഥാനത്തിലാണു തന്നെ കുറ്റാരോപിതനാക്കുന്നതെന്ന് വിശദീകരിക്കണമെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പൂനയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസ് തന്നില്‍ കുറ്റമാരോപിക്കുന്നത്. എന്നാല്‍ ആ സമയത്ത് താന്‍ പൂനെയില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ മാവോയിസ്റ്റുകളുമായി അറസ്റ്റിലായവര്‍ക്കു ബന്ധമുണ്ടെന്ന നിലപാടിലാണു പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇതു തെറ്റായ ആരോപണമാണെന്നും അത്തരത്തില്‍ ഒരു ഗൂഢാലോചനയിലും തനിക്കു പങ്കില്ലെന്നും പ്രധാനമന്ത്രിയെ വധിക്കേണ്ട ഒരാവശ്യവും തനിക്കില്ലെന്നും അമ്പതു വര്‍ഷത്തിലധികമായി ജാര്‍ഘണ്ടില്‍ പട്ടികജാതി- പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഫാ. സ്റ്റാന്‍ലി വിശദീകരിച്ചു.

Leave a Comment

*
*