മ്യാന്‍മറില്‍ 50 വര്‍ഷത്തിനു ശേഷം പൊതുവായ ക്രിസ്തുമസ് ആഘോഷം

മ്യാന്‍മറില്‍ 50 വര്‍ഷത്തിനു ശേഷം പൊതുവായ ക്രിസ്തുമസ് ആഘോഷം

ബുദ്ധമതഭൂരിപക്ഷരാഷ്ട്രമായ മ്യാന്‍മാറില്‍ 50 വര്‍ഷത്തിനു ശേഷം ആദ്യമായി പൊതുസ്ഥലങ്ങളില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രൈസ്തവര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ ഭരണകൂടം തയ്യാറായതെന്നു കരുതുന്നു. ഇതുവരെ പള്ളികളുടെയും വീടുകളുടെയും അകത്തു മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ഈ വര്‍ഷം അനുമതിയെ തുടര്‍ന്ന് പൊതുവഴികളില്‍ കരോളുകള്‍ നടത്തുകയും വഴിയാത്രികര്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. മ്യാന്‍മാര്‍ തലസ്ഥാനമായ യാംഗൂണിലെ കത്തോലിക്ക അതിരൂപതയും പ്രൊട്ടസ്റ്റന്‍റ് സഭാനേതൃത്വവും പരസ്യമായ ആഘോഷങ്ങള്‍ സം ഘടിപ്പിച്ചു. സര്‍ക്കാരിനു സഭകള്‍ നന്ദി പറയുകയും ചെയ്തു. സൈനികസ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന മ്യാന്‍മാറില്‍ ജനസംഖ്യയുടെ 6 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org