നാടകപ്രവര്‍ത്തകരുടെ ക്ഷേമത്തിന് സജീവപരിഗണന നല്‍കണം

കൊച്ചി: നാടകപ്രവര്‍ത്തകരുടെ ക്ഷേമത്തിന് സജീവപരിഗണന നല്‍കണമെന്ന് ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ സാംസ്കാരിക പ്രമുഖര്‍ നിര്‍ദേശിച്ചു. നാടക കലാകാരന്മാരുടെ അതിജീവനത്തിനു ഉപകരിക്കുന്ന ചെറിയ നാടകങ്ങള്‍ ഉണ്ടാവണം, കൂടാതെ നാടക എഴുത്തുകള്‍ സജീവമാകണം. എങ്കില്‍ മാത്രമേ സര്‍ഗാത്മകതയുടെ പുതിയ പുലരികള്‍ ഉണ്ടാകുകയുള്ളൂവെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു.

വലിയ നാടകാവതരണം ഈ കാലഘട്ടത്തില്‍ സാധ്യമാകണമെന്നില്ല, അധിക സാമ്പത്തികവും കണ്ടെത്തുവാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ വെബ്ബിനാര്‍ അവതരിപ്പിച്ചു. നാടകസംവിധായകനും രചയിതാവുമായ ടി.എം. എബ്രഹാം മോഡറേറ്ററായി.

പ്രഫ. ചന്ദ്രദാസന്‍, കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. എബ്രഹാം ഇരിമ്പിനിക്കല്‍, കോട്ടയം രമേഷ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, പ്രശാന്ത് നാരായണന്‍, പ്രഫ. ലിസി മാത്യു, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, പാലാ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍, രാജ്മോഹന്‍ നീലീശ്വരം, ജോണ്‍ റ്റി. വേക്കന്‍, മീനമ്പലം സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org