‘നാളത്തെ കേരളം ലഹരിമുക്ത കേരളം’ പരിപാടി പ്രഹസനം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

എക്സൈസ് വകുപ്പിന്‍റെ വിമുക്തി മിഷന്‍ "നാളത്തെ കേരളം ലഹരിമുക്ത കേരളം" മുദ്രാവാക്യവുമായി കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്ന 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടി പ്രഹസനവും ചരിത്രപരമായ വിഢ്ഡിത്തവുമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അഭിപ്രായപ്പെട്ടു. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏകോപന സമിതിയായ കേരള മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാനതല നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴു മാസം കൊണ്ട് 70 ബാറുകളും മൂന്നേമുക്കാല്‍ വര്‍ഷം കൊണ്ട് 565 ബാര്‍ ലൈസന്‍സുകളും അനുവദിച്ച സര്‍ക്കാരാണ് ലഹരിയുടെ അപകടത്തെക്കുറിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ബോധവത്ക്കരിക്കാന്‍ ഇരട്ടത്താപ്പുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസവും എക് സൈസ് വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞത് വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ്. വൈകിയിറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കായി മദ്യ പബ്ബ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രിയും പറയുന്നു. മദ്യനയ കാര്യത്തില്‍ മുമ്പ് ഒരിക്കലും കാണാത്ത അപകടകരമായ നയത്തിലൂടെ ഈ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുമ്പോഴും തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ പേരില്‍ 90 ദിനം കൊണ്ട് ലക്ഷങ്ങള്‍ പൊടിക്കാനേ കഴിയൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org