നല്ല പൗരന്മാരെ വാര്‍ത്തെടുക്കാന്‍ ക്രിസ്തീയ അധ്യാപകര്‍ക്ക് കടമയുണ്ട് – ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

നല്ല പൗരന്മാരെ വാര്‍ത്തെടുക്കാന്‍ ക്രിസ്തീയ അധ്യാപകര്‍ക്ക് കടമയുണ്ട് – ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

മാനവീക മൂല്യങ്ങള്‍ പകര്‍ന്നു നല്കുന്ന വിദ്യാഭ്യാസത്തിലൂടെ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുവാന്‍ ക്രിസ്തീയ വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും കടമയുണ്ടെന്ന് മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. കേരള കത്തോലിക്കാ വിദ്യാര്‍ത്ഥി സഖ്യത്തിന്‍റെ ആനിമേറ്റേഴ്സ് കോണ്‍ഫറന്‍സും അവാര്‍ഡുദാനചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സംസ്ഥാന പ്രസിഡന്‍റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍, സാബു തങ്കച്ചന്‍, മനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. പുതിയ സംസ്ഥാന വിദ്യാര്‍ത്ഥി ഭാരവാഹികള്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്കി. മികച്ച അധ്യാപകനുള്ള ഷെവ. പി.ടി. തോമസ് അവാര്‍ഡ് കുര്യച്ചന്‍ പുതുക്കാട്ടിലിനും ബെസ്റ്റ് സിസ്റ്റര്‍ ആനിമേറ്റര്‍ക്കുള്ള അവാര്‍ഡ് സിസ്റ്റര്‍ ജിസ മരിയ സി.എച്ച്.എഫിനും ബിഷപ് സമ്മാനിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള അധ്യാപകര്‍ ദ്വിദിന കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org