നന്മകള്‍ പകരാന്‍ ഗവേഷണങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകം – മാര്‍ ജോസഫ് പെരുന്തോട്ടം

നന്മകള്‍ പകരാന്‍ ഗവേഷണങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകം – മാര്‍ ജോസഫ് പെരുന്തോട്ടം

കോട്ടയം: വ്യക്തികളിലും സമൂഹത്തിലും നന്മകള്‍ പകരുവാന്‍ ഗവേഷണങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സമൂഹത്തിന് ദിശാബോധം നല്‍കുന്നതില്‍ വിദ്യാഭ്യാസമേഖലയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് & ഡവലപ്മെന്‍റ്  സ്റ്റഡീസ് ഡയറക്ടര്‍ ഡോ. റോയിസി മാത്യുവിന് തെള്ളകം ചൈതന്യയില്‍ ശിഷ്യഗണങ്ങള്‍ നല്‍കിയ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് കെ. മാണി എം.പി., റവ. ഡോ. ആന്‍റണി ചിറപ്പണത്ത്, റവ. ഡോ. കെ.എം.ജോര്‍ജ്, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, എബ്രഹാം ജെ. പുതുമന, ഡോ. റോയിസി. മാത്യു, ഡോ. കുഞ്ഞമ്മ റോയി, ഡോ. ഹരിലക്ഷ്മീന്ദ്ര കുമാര്‍, ഡോ. നോയല്‍ മാത്യൂസ്, തമ്പി മാത്യു, ഡോ. രാജീവ് തോമസ്, സി.ജിയോ മരിയ, റവ. ഡോ. ജിബി, പ്രിമ എന്നിവര്‍ പ്രസംഗിച്ചു. റിസര്‍ച്ച് സ്കോളേഴ്സ്, അദ്ധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നും നിരവധിയാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org