Latest News
|^| Home -> Kerala -> നന്മയില്‍ വളരാനും നന്മ പകരാനും വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം – മാര്‍ ജോസ് പുത്തന്‍ വീട്ടില്‍

നന്മയില്‍ വളരാനും നന്മ പകരാനും വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം – മാര്‍ ജോസ് പുത്തന്‍ വീട്ടില്‍

Sathyadeepam

കൊച്ചി: നന്മയില്‍ വളരാനും നന്മ പകരാനും നാനാജാതി മതസ്ഥരില്‍ ഈശ്വരാംശം ദര്‍ശിക്കാനും സാധിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതയിലെ വിദ്യാലയങ്ങളില്‍ നിന്നും 100 ശതമാനം നേടിയ വിദ്യാലയങ്ങളെയും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സമ്മേളനത്തില്‍ ആദരിച്ചു. പ്രസിഡന്‍റ് എസ്.ഡി. ജോസിന്‍റെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ ഡയറക്ടര്‍ റവ. ഡോ. അബ്രാഹം ഓലിയപ്പുറത്ത്, ഫാ. സിജോ കിരിയാന്തന്‍, സി. സൗമ്യ സിഎംസി, പോള്‍ ജെയിംസ്, ജീബ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*