നന്മയുടെ സദ്വാര്‍ത്തകള്‍ വിനിമയം ചെയ്യപ്പെടണം -ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍

നന്മയുടെ സദ്വാര്‍ത്തകള്‍ വിനിമയം ചെയ്യപ്പെടണം -ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍

നന്മയുള്ള വാര്‍ത്തകള്‍ നിരന്തരം വിനിമയം ചെയ്യേണ്ടതു മാധ്യമങ്ങള്‍ പ്രധാന ദൗത്യമായി കാണണമെന്നു കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അഭിപ്രായപ്പെട്ടു. 29-ാമതു കെസിബിസി മാധ്യമ പുരസ്കാര സമര്‍പ്പണ സമ്മേളനം എറണാകുളത്ത് പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയിലെ വീഴ്ചകള്‍ വലിയ വാര്‍ത്തകളാവുമ്പോള്‍ അതുല്യമായ സഭാശുശ്രൂഷകളുടെ നന്മകള്‍ വാര്‍ത്തകളാവാത്തത് എന്തുകൊണ്ടെന്നു പരിശോധിക്കപ്പെടണം. നന്മ എവിടെയായാലും അത് സമൂഹത്തിന് സദ്വാര്‍ത്തയാണ്. അതിനെ പ്രോത്സാഹിപ്പിക്കണം.

ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സിബു ഇരിമ്പനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 2018-ലെ സാംസ്കാരിക, കലാ, മാധ്യമരംഗത്തെ പ്രവര്‍ത്തന മികവിന് ഫ്രാന്‍സിസ് നൊറോണ (സാഹിത്യം), ബോബി ഏബ്രഹാം (മാധ്യമം), ജോസഫ് അന്നംകുട്ടി ജോസ് (യുവപ്രതിഭ), ഡോ. കെ.എം. ഫ്രാന്‍സിസ് (മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക പുരസ്കാരം), സി. രാധാകൃഷ്ണന്‍ (സംസ്കൃതി പുരസ്കാരം), ഡോ. കെ.വി. പീറ്റര്‍, ജോണ്‍ പോള്‍, റവ. ഡോ. കുര്യന്‍ വാലുപറമ്പില്‍ (ഗുരുപൂജ) എന്നിവരാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org