Latest News
|^| Home -> National -> കന്ദമാലിലെ നിരപരാധികള്‍ക്കായി പ്രാര്‍ത്ഥനായജ്ഞം

കന്ദമാലിലെ നിരപരാധികള്‍ക്കായി പ്രാര്‍ത്ഥനായജ്ഞം

Sathyadeepam

ഒറീസയിലെ കന്ദമാലില്‍ നടന്ന ക്രൈസ്തവ പീഡനങ്ങളുടെ ബാക്കി പത്രമായി കഴിഞ്ഞ 9 വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന നിരപരാധികളായ ഏഴ് ക്രിസത്യാനികളുടെ മോചനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനായജ്ഞം ആരംഭിച്ചു. കൊച്ചി പിഒസിയില്‍ നടന്ന സെമിനാറിലാണ് പ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്തത്. കന്ദമാലിലെ നിരപരാധികള്‍ക്കു നീതി ലഭ്യമാക്കുന്നതിനു പരിശ്രമിക്കുന്ന, കന്ദമാലിലെ സംഭവപരമ്പരകളെക്കുറിച്ചു അന്വേഷണാത്മക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ആന്‍റോ അക്കരയും ആറു ജീസസ് യൂത്ത് പ്രവര്‍ത്തകരും ചേര്‍ന്നാണ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാര്‍ത്ഥന പ്രകാശനം ചെയ്തത്. വിശ്വാസം പ്രവൃത്തിയിലേക്കു നയിക്കുമെന്നും ഒമ്പതു വര്‍ഷമായി ജയിലില്‍ കഴിയുന്ന നിരപരാധികളായ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ശബ്ദിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും ഏതൊരു ക്രൈസ്തവന്‍റെയും കടമയാണെന്നും ആന്‍റോ അക്കര പറഞ്ഞു. 2008 ആഗസ്റ്റില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി എന്ന ഹിന്ദു സന്യാസിയുടെ വധവുമായി ബന്ധപ്പെടുത്തിയാണ് കന്ദമാലിലെ ക്രൈസ്തവരുടെ പീഡനങ്ങള്‍ ആരംഭിക്കുന്നത്.

Leave a Comment

*
*