നവീന്‍ ചൗള കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു

നവീന്‍ ചൗള കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു

മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും എഴുത്തുകാരനുമായ നവീന്‍ ചൗള സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം കാക്കനാട് മൗണ്ട് സെന്‍റ് തോമസിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തിനായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്നതിനൊപ്പം നവീന്‍ ചൗള നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മേജര്‍ ആര്‍ച്ച്ബിഷപ് അനുമോദിച്ചു. വിശുദ്ധ മദര്‍ തെരേസയുമായും മിഷനറീസ് ഓഫ് ചാരിറ്റീസുമായും രണ്ടു പതിറ്റാണ്ടിലധികം നീണ്ട ബന്ധത്തിലൂടെ പാവങ്ങളോടുള്ള കരുതല്‍ നവീന്‍ ചൗള തന്‍റെ വ്യക്തിത്വത്തിന്‍റെ പ്രകാശനമാക്കിയതായും കര്‍ദിനാള്‍ പറഞ്ഞു.
കര്‍ദിനാളുമായി നേരത്തെയുള്ള സൗഹൃദം പുതുക്കുന്നതിനായിരുന്നു സന്ദര്‍ശനമെന്നു പറഞ്ഞ നവീന്‍ ചൗള മദര്‍ തെരേസയുടെ ജീവചരിത്ര ഗ്രന്ഥം കര്‍ദിനാളിനു സമ്മാനിച്ചു. ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന നവീന്‍ ചൗള തയാറാക്കിയ മദര്‍ തെരേസയുടെ ജീവചരിത്രം പതിന്നാലു ഭാഷകളിലായി ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. പുസ്തകത്തിന്‍റെ റോയല്‍റ്റി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിച്ചത്. ഇപ്പോഴും വിവിധ എന്‍ജിഒകള്‍ വഴി ജീവകാരുണ്യരംഗത്ത് ഇദ്ദേഹം സജീവമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org