നവേത്ഥാന സങ്കല്പത്തെ പുനര്‍ നിര്‍വചിക്കണം – സ്വാമി ബോധേന്ദ്ര തീര്‍ത്ഥ

നവേത്ഥാന സങ്കല്പത്തെ പുനര്‍ നിര്‍വചിക്കണം – സ്വാമി ബോധേന്ദ്ര തീര്‍ത്ഥ

വളച്ചൊടിക്കപ്പെടുന്ന നവോത്ഥാന സങ്കല്പത്തെ സമകാലിക സാഹചര്യത്തില്‍ പുനര്‍ നിര്‍വചിക്കേണ്ടതുണ്ടെന്നും പരിസ്ഥിതിയും മതവും ആത്മീയതയും വിദ്യാഭ്യാസവും സംസ്കാരവും ഒന്നുചേരുന്ന സമഗ്രദര്‍ശനം സംരക്ഷിക്കണമെന്നും കൊല്ലം ആനന്ദ ദമാം ആശ്രമാധിപന്‍ സ്വാമി ബോധേന്ദ്ര തീര്‍ത്ഥ അഭിപ്രായപ്പെട്ടു. സമാധാനവും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ കെസിബിസി ഡയലോഗ് കമ്മീഷനും കൊച്ചിയിലെ ലയോള പീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി പാലാരിവട്ടം പിഒസിയില്‍വച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുനലൂര്‍ രൂപതാ മെത്രാന്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആചാര്യ സച്ചിദാനന്ദ ഭാരതി മുഖ്യപ്രഭാഷണം നടത്തി. സമാധാനത്തിനും വികസനത്തിനും മതാന്തരസംവാദവും സഹവര്‍ത്തിത്വവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. മുന്‍ ഇറ്റാലിയന്‍ അംബാസഡര്‍ കെ.പി. ഫാബിയന്‍, അല്‍-അമീന്‍ വിദ്യാഭ്യാസ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ ടി.പി.എം. ഇബ്രാഹിം ഖാന്‍, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഡയലോഗ് കമ്മീഷന്‍ സെക്രട്ടറി ഫാ. പ്രസാദ് തെരുവത്ത്, ലയോള പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ബിനോയ് പിച്ചളക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org