നവോത്ഥാന ചരിത്ര സെമിനാര്‍

നവോത്ഥാന ചരിത്ര സെമിനാര്‍

ആലപ്പുഴ: കേവലം ഏതാനും വ്യക്തികളുടെ മാത്രം പ്രവര്‍ത്തനമല്ല നവോത്ഥാനം എന്നും റവ. തോമസ് നോര്‍ട്ടനെപ്പോലുള്ള അനേകം മഹാമനീഷികളുടെ നിസ്തന്തരവും നിരന്തരവും ആയ അത്യദ്ധ്വാനത്തിന്‍റെ സദ്ഫലങ്ങളാണ് ഇന്നു നമുക്ക് അനുഭവവേദ്യമാകുന്ന നവോത്ഥാനം എന്നും ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹിം പ്രസ്താവിച്ചു. രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നും 16 മാസക്കാലം പായ്ക്കപ്പലില്‍ ദുര്‍ഘടമായ യാത്ര ചെയ്ത് ആലപ്പുഴയില്‍ എത്തി തിരുവിതാംകൂറില്‍ ആദ്യമായി 11 സ്കൂളുകള്‍ സ്ഥാപിച്ച് സാര്‍വജനീന വിദ്യാഭ്യാസം നല്‍കി നവോത്ഥാനത്തിന് അടിത്തറ പാകിയ റവ. തോമസ് നോര്‍ട്ടനെ നാം എക്കാലവും സ്മരിക്കണമെന്നും അദ്ദേഹത്തിന്‍റെ സ്മാരകങ്ങള്‍ ചരിത്രത്താളുകളില്‍ ഉറങ്ങിയാല്‍ പോരെന്നും ജസ്റ്റീസ് ഓര്‍മിപ്പിച്ചു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്‍റെ 44-ാം വാര്‍ഷിക സമ്മേളനവും നവോത്ഥാന ചരിത്ര സെമിനാറും റവ. തോമസ് നോര്‍ട്ടന്‍ 202 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ സ്ഥാപിച്ച കോമ്പൗണ്ട് സി.എം.എസ്. എല്‍.പി.സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. കുര്യാസ് കുമ്പളക്കുഴി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദളിത്ബ ന്ധു എന്‍.കെ. ജോസ് നവോ ത്ഥാന സന്ദേശം നല്‍കി. ഡോ. ബാബു കെ. വര്‍ഗീസ് (മുംബൈ), പ്രഫ. ഷെവലിയര്‍ എബ്രഹാം അറയ്ക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അ വതരിപ്പിച്ചു. ഡോ. സാമുവല്‍ നെല്ലിമുകള്‍, റവ. ഡോ.ജോ സ് തച്ചില്‍ എന്നിവര്‍ക്ക് ഹി സ്റ്ററി കോണ്‍ഗ്രസ്സ് അവാര്‍ ഡുകള്‍ സമ്മാനിച്ചു. ദ്വിശ താബ്ദി ആഘോഷിക്കുന്ന മുല്ലയ്ക്കല്‍ സി.എം.എസ്. എല്‍.പി. സ്കൂളിനെ അച്ചാ മ്മ ചന്ദ്രശേഖരന്‍ ആശംസാ ഫലകം സമ്മാനിച്ചു.

അഡ്വ. ജേക്കബ് അറയ്ക്കല്‍, റവ. തോമസ് നോര്‍ട്ടന്‍ അനുസ്മരണം നടത്തി. റവ. അലക്സ് പി. ഉമ്മന്‍, ഡോ. അശോക് അലക്സ് ഫിലിപ്പ്, റവ. ഡോ. ഏബ്രഹാം മുളമൂട്ടില്‍, ജോണ്‍ പുളിക്കപ്പറമ്പില്‍, മാത്തച്ചന്‍ പ്ലാത്തോട്ടം, ബേബി മൂക്കന്‍ പയസ് നെറ്റോ, വയലാര്‍ രാജീവന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്‍റ്, അഡ്വ. വി. പത്മനാഭന്‍, ഹരികുമാര്‍ വാലേത്ത്, ജയാകുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org