നവോത്ഥാനം ഒരു തുടര്‍പ്രവാഹം -ബിഷപ് ആനാപറമ്പില്‍

നവോത്ഥാനം ഒരു തുടര്‍പ്രവാഹം -ബിഷപ് ആനാപറമ്പില്‍

നവോത്ഥാനം ഒരു തുടര്‍പ്രവാഹമാണെന്നും ബദല്‍ വിചാരങ്ങളിലൂടെയാണു നവോത്ഥാനം ആവിര്‍ഭവിക്കുന്നതെന്നും ആലപ്പുഴ ബിഷപ് ജെയിംസ് ആനാപറമ്പില്‍ പറഞ്ഞു. കേരള തിയോളജിക്കല്‍ അസോസിയേഷന്‍റെ (കെ.ടി.എ.) യുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പി.ഒ.സി.യല്‍ നടത്തിയ 'കേരള നവോത്ഥാനവും മതങ്ങളും – ഇന്നലെയും ഇന്നും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. മതങ്ങളുടെ അടിസ്ഥാന ടെക്സറ്റുകളിലെ നവോത്ഥാനമൂല്യങ്ങളെ കണ്ടെത്തി ആവിഷ്കരിക്കുകയെന്നതു ദൈവശാസ്ത്ര ധര്‍മമാണെന്നും ബിഷപ് പറഞ്ഞു.

കെടിഎ പ്രസിഡന്‍റ് റവ. ഡോ. വിന്‍സെന്‍റ് കുണ്ടുകുളം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റവ. ഡോ. ജെ. നാലുപറയില്‍ പി.ഒ.സി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സി. ഷൈനി എന്നിവര്‍ പ്രസംഗിച്ചു. നവോത്ഥാനമൂന്നേറ്റങ്ങള്‍ മാനവീകരിക്കാന്‍ ശ്രമിച്ച കേരള സമൂഹത്തിന്‍റെ ഇന്നത്തെ അവസ്ഥ എന്താണെന്നു ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ പ്രഫ. തോമസ്കുട്ടി പനച്ചിക്കല്‍, സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി, സണ്ണി കപിക്കാട്, ഡോ. ഐറിസ് കോയിലെയോ, പ്രഫ. എസ്.കെ. വസന്തന്‍, വി.എ. മുഹമ്മദ് അഷറഫ്, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org