നീതിയും സമാധാനവും സംജാതമാകാന്‍ സഭ മുന്നിട്ടിറങ്ങണം -ആര്‍ച്ചുബിഷപ് സൂസപാക്യം

നീതിയും സമാധാനവും സംജാതമാകാന്‍ സഭ മുന്നിട്ടിറങ്ങണം -ആര്‍ച്ചുബിഷപ് സൂസപാക്യം

കേരളസഭയെ നിരവധി പ്രശ്നങ്ങള്‍ ഇന്ന് അലട്ടുന്നുണ്ടെങ്കിലും പ്രത്യാശ കൈവെടിയാതെ സത്യത്തിന്‍റെ പാതയില്‍ മുന്നേറണമെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഡോ. സൂസപാക്യം ആഹ്വാനം ചെയ്തു. ദൈവരാജ്യ സംസ്ഥാപനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ നീതിയും സമാധാനവും സമൂഹത്തില്‍ സംജാതമാകാന്‍ സഭ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്‍റെയും സംയുക്തസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആച്ചുബിഷപ് സൂസപാക്യം.

സഭയുടെ ശക്തി ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്നേഹമാണ്. സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യത്തില്‍ ജീവിക്കാനും മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനും സഭ പ്രതിജ്ഞാബദ്ധമാണെന്നും ആര്‍ച്ചുബിഷപ് സൂസപാക്യം വ്യക്തമാക്കി. കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റോം അധ്യക്ഷായിരുന്നു. ആര്‍ച്ചു ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആലുവ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, കെസിസി പ്രസിഡന്‍റ് അഡ്വ. ജോജി ചിറയില്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org