നോത്രദാം കത്തീഡ്രല്‍: പുനഃനിര്‍മ്മാണത്തിനു നിയമവുമായി ഫ്രഞ്ച് സര്‍ക്കാര്‍

നോത്രദാം കത്തീഡ്രല്‍: പുനഃനിര്‍മ്മാണത്തിനു നിയമവുമായി ഫ്രഞ്ച് സര്‍ക്കാര്‍

അഗ്നിബാധയേറ്റ ചരിത്രപ്രസിദ്ധമായ നോത്രദാം കത്തീഡ്രലിന്‍റെ പുനഃനിര്‍മ്മാണം വേഗത്തിലാക്കുന്നതിനു ഫ്രഞ്ച് ഭരണകൂടം പുതിയ നിയമം കൊണ്ടു വന്നു. സാധാരണ നിയമ പുനഃനിര്‍മ്മാണ നിയമമനുസരിച്ചുള്ള നടപടികള്‍, കത്തീഡ്രലിന്‍റെ പുനഃനിര്‍മ്മാണപ്രവൃത്തികള്‍ക്ക് ഒഴിവാക്കുകയാണു പുതിയ നിയമം കൊണ്ടുദ്ദേശിക്കുന്നത്. ചരിത്രസ്മാരകങ്ങളിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു വളരെ കര്‍ക്കശവും സുദീര്‍ഘവുമായ നിയമപ്രക്രിയകള്‍ ആവശ്യമുള്ള രാജ്യമാണു ഫ്രാന്‍സ്.

അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തീഡ്രലിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നതാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ടു വച്ചിരിക്കുന്ന ലക്ഷ്യം. ഇത് എപ്രകാരം ചെയ്യണമെന്നതിനെ സംബന്ധിച്ചു ഫ്രാന്‍സില്‍ വലിയ സംവാദങ്ങള്‍ നടക്കുന്നുണ്ട്. പുതിയ രൂപകല്‍പനകളും സാങ്കേതികവിദ്യകളും ഉപയോഗിക്കണമോ എന്നത് വിവാദവിഷയമാണ്. പൈതൃകത്തെ ആദരിക്കുന്നതിലായിരിക്കും ഭരണകൂടത്തിന്‍റെ ഊന്നല്‍ എന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

കത്തീഡ്രല്‍ പുനഃനിര്‍മ്മാണത്തിനുള്ള ധനസമാഹരണങ്ങളെ കുറിച്ചും നിയമത്തില്‍ വ്യവസ്ഥകളുണ്ട്. വലിയ ധനസഹായവാഗ്ദാനങ്ങള്‍ കത്തീഡ്രല്‍ പുനഃനിര്‍മ്മാണത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവയെല്ലാം സുതാര്യമാക്കുക എന്നതാണ് നിയമത്തിന്‍റെ ഒരു ലക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org