അയര്‍ലണ്ടില്‍ പുതിയ ബെനഡിക്ടൈന്‍ ആശ്രമം

നിരവധി വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അയര്‍ലണ്ടില്‍ ബെനഡിക്ടൈന്‍ സന്യാസികളുടെ ഒരു ആശ്രമം സ്ഥാപിതമായി. അ മേരിക്കയില്‍ നിന്നുള്ള സന്യാസികളാണ് ആശ്രമാംഗങ്ങളില്‍ കൂടുതലും. ആസ്ത്രേലിയ, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ സന്യാസാര്‍ത്ഥികളായും ഉണ്ട്. ദിവ്യകാരുണ്യാരാധനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും ഈ ആശ്രമമെന്ന് ആശ്രമാധിപനായ ഫാ. ബെനഡിക്ട് പറഞ്ഞു. വൈദികരുടെ ലൈംഗികചൂഷണാപവാദങ്ങള്‍ ഐറിഷ് സഭയ്ക്ക് വലിയ ആഘാതമാണേല്‍പിച്ചതെന്നു ഫാ. ബെനഡിക്ട് ചൂണ്ടിക്കാട്ടി. അയര്‍ലണ്ടിലെ ആശ്രമത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഈ പ്രത്യേക നിയോഗം വച്ചുള്ളതായിരിക്കും. ലോകത്തിന്‍റെ കണ്ണില്‍ ക്രിസ്തുവിന്‍റെ മുഖം വികൃതമാക്കാന്‍ ഇടയാക്കിയ പുരോഹിതരുടെ പാപങ്ങളുടെ പരിഹാരത്തിനായിട്ടായിരിക്കും ഞങ്ങളുടെ കൂടുതല്‍ പ്രാര്‍ത്ഥനകളും – ഫാ. ബെനഡിക്ട് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org