പുതിയ സ്വിസ് ഗാര്‍ഡുകള്‍ സത്യപ്രതിജ്ഞ ചെയ്തു

പുതിയ സ്വിസ് ഗാര്‍ഡുകള്‍ സത്യപ്രതിജ്ഞ ചെയ്തു
Published on

മാര്‍പാപ്പയുടെ അംഗരക്ഷകസേനയായ സ്വിസ്ഗാര്‍ഡിലേയ്ക്ക് 23 പേര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. എല്ലാ വര്‍ഷവും മെയ് 23 നാണ് പുതിയ ഗാര്‍ഡുകള്‍ ഈ സേനയുടെ ഭാഗമായി ചേരുക. 1527 മെയ് ആറിനുണ്ടായ യുദ്ധത്തില്‍ ക്ലെമന്‍റ് ഏഴാമന്‍ മാര്‍പാപ്പയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 147 ഗാര്‍ഡുകള്‍ രക്തസാക്ഷിത്വം വരിച്ചതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. യുദ്ധത്തിനിടെ വത്തിക്കാനില്‍ നിന്ന് സാന്ത് ആഞ്ജെലോ കൊട്ടാരത്തിലേയ്ക്കുളള ഒരു രഹസ്യപാതയിലൂടെ മാര്‍പാപ്പയെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വിസ് ഗാര്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും മാരകവും സുപ്രധാനവുമായ സംഭവമായിരുന്നു ഇത്. സ്വിസ് ഗാര്‍ഡുകളുടെ സത്യപ്രതിജ്ഞാചടങ്ങില്‍ സ്വിസ് സൈന്യത്തിന്‍റേയും സ്വിസ് ഗവണ്‍മെന്‍റിന്‍റെയും പ്രതിനിധികളും മുന്‍ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും.

1506-ല്‍ ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പയാണ് പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡ് എന്ന ഈ അംഗരക്ഷകവിഭാഗത്തിന് അന്നത്തെ സുരക്ഷാപ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ രൂപംകൊടുത്തത്. സ്വിസ് പൗരത്വമുള്ള 19 നും മുപ്പതിനും ഇടയ്ക്കു പ്രായമുളളവര്‍ക്കാണ് സ്വിസ് ഗാര്‍ഡില്‍ ചേരാന്‍ സാധിക്കുക. സ്വിസ് സൈന്യത്തിന്‍റെ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയവരുമായിരിക്കണം അവര്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org