ന്യൂമാനെ വിശുദ്ധനാക്കുന്ന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കും

ന്യൂമാനെ വിശുദ്ധനാക്കുന്ന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കും

കാര്‍ഡിനല്‍ ജോണ്‍ ഹെന്‍റി ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ വത്തിക്കാനിലെത്തും. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിനു ശേഷം ഇംഗ്ലണ്ടില്‍ നിന്നുണ്ടാകുന്ന രക്തസാക്ഷിയല്ലാത്ത ആദ്യത്തെ വിശുദ്ധനാണ് ന്യൂമാന്‍. സെ. പീറ്റേഴ്സ് അങ്കണത്തിലെ ദിവ്യബലിക്കു ശേഷം പൊന്തിഫിക്കല്‍ ഊര്‍ബന്‍ സെമിനാരിയില്‍ നടക്കുന്ന വിരുന്നു സല്‍ക്കാരത്തിലും രാജകുമാരന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ന്യൂമാന്‍ പൗരോഹിത്യപഠനം നടത്തിയത് ഈ സെമിനാരിയിലാണ്.

ആംഗ്ലിക്കന്‍ പുരോഹിതനായിരുന്ന ന്യൂമാന്‍ 1845-ലാണ് കത്തോലിക്കാസഭയില്‍ ചേര്‍ന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു. ചടങ്ങിലേയ്ക്കുള്ള ബ്രിട്ടീഷ് പ്രതിനിധിസംഘത്തിന്‍റെ നേതാവ് രാജകുമാരനായിരിക്കുന്നതില്‍ ബ്രിട്ടീഷ് കത്തോലിക്കാസഭ സന്തോഷം പ്രകടിപ്പിച്ചു. 2010-ല്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ വച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org