സമാധാനത്തിന്‍െറ പത്രപ്രവര്‍ത്തനം അനിവാര്യം -കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്നതിനും അവയ്ക്കെതിരെ പോരാടുന്നതിനും 'സമാധാനത്തി ന്‍റെ പത്രപ്രവര്‍ത്തനം' അനിവാര്യവും നിര്‍ണമായകവുമാണെന്ന് മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സമാധാനത്തിന്‍റെ പത്ര പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലോകമാധ്യമദിന സന്ദേശത്തെ ആസ്പദമാക്കിയുള്ള വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കര്‍ദിനാള്‍. സത്യം പ്രഘോഷിക്കാന്‍ ദൈവം നമുക്കു നല്‍കിയിരിക്കുന്നവയാണ് മാധ്യമങ്ങള്‍ – കര്‍ദിനാള്‍ പറഞ്ഞു.

മാര്‍പാപ്പയുടെ സന്ദേശത്തില്‍ പറയുന്നതുപോലെ തിന്മയുടെ ശക്തികള്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നത് സത്യം പറയാനല്ല, തിന്മയുടെ വ്യാജം പ്രചരിപ്പിക്കാനാണ്. ഇത് അപകടകരമായ പ്രവണതയാണ്. വ്യാജവാര്‍ത്തയുടെ അന്ത്യഫലം സൗഹാര്‍ദ്ദമില്ലായ്മയും വിദ്വേഷവും മുന്‍വിധികളുമാണ്. വ്യാജ വാര്‍ത്തകളോടുള്ള മല്ലിടല്‍ സഭയെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണെന്നു കര്‍ദിനാല്‍ ഗ്രേഷ്യസ് അനുസ്മരിപ്പിച്ചു, മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഇതു വളരെ ഗൗരവത്തോടെ കാണണം. വ്യാജവാര്‍ത്തകള്‍ ഭരണകൂടത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സത്യവും വ്യാജവുമായ വാര്‍ത്തകള്‍ വിവേചിച്ചറിയാന്‍ കഴിയണം. വ്യാജവാര്‍ത്തകള്‍ സ്വാധീനിക്കാതിരിക്കാനും സത്യവാര്‍ത്തകള്‍ നല്‍കി അവയെ പ്രതിരോധിക്കാനും മാധ്യമങ്ങള്‍ പരിശ്രമിക്കണം – കര്‍ദി. ഗ്രേഷ്യസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org