Latest News
|^| Home -> International -> നിക്കരാഗ്വന്‍ മെത്രാന്മാര്‍ക്കു പിന്തുണയുമായി വന്‍പ്രകടനം

നിക്കരാഗ്വന്‍ മെത്രാന്മാര്‍ക്കു പിന്തുണയുമായി വന്‍പ്രകടനം

Sathyadeepam

നിക്കരാഗ്വയില്‍ ഒര്‍ട്ടേഗയുടെ ഏകാധിപത്യപ്രവണതകളോട് ശക്തമായി പ്രതികരിക്കുന്ന കത്തോലിക്കാ മെത്രാന്മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പതിനായിരകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം രാജ്യത്തു നടന്നു. ഏകാധിപത്യഭരണകൂടത്തിന്‍റെ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ മെത്രാന്മാരേയും വൈദികരേയും ആക്രമിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ പ്രതിഷേധം തെരുവിലെത്തിയത്.

തന്നെ അധികാരത്തില്‍ നിന്ന് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുകയാണു മെത്രാന്മാരെന്ന് ആരോപിച്ചാണ് ഒര്‍ട്ടേഗയുടെ പ്രതികാരനടപടികള്‍. നിക്കരാഗ്വയില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു വേഗത്തില്‍ നടത്തണമെന്നും ഇനി അധികാരത്തിലെത്താന്‍ മത്സരിക്കരുതെന്നും ഒര്‍ട്ടേഗയോടു മെത്രാന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്നും ധീരമാണെന്നും ഇതിനെ അട്ടിമറിക്കുള്ള ഗൂഢാലോചനയായി ചിത്രീകരിക്കേണ്ടതില്ലെന്നും പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. ആക്രമിക്കപ്പെടുകയാണെങ്കില്‍ പോലും കത്തോലിക്കാസഭ നീതിയുടെയും സംഭാഷണത്തിന്‍റെയും പക്ഷത്തു മാത്രമേ നില്‍ക്കുകയുള്ളൂവെന്ന് പ്രകടനത്തിന്‍റെ തുടക്കത്തില്‍ സംസാരിച്ച് മനാഗുവ അതിരൂപതാ വികാരി ജനറാള്‍ വ്യക്തമാക്കി. മെത്രാന്മാര്‍ ആരും പ്രകടനത്തില്‍ പങ്കെടുത്തില്ല.

2007 മുതല്‍ അധികാരത്തിലിരിക്കുന്ന ഒര്‍ട്ടേഗയ്ക്കെതിരെ കുറെ മാസങ്ങളായി നടക്കുന്ന പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്ത നാനൂറോളം പേരെയാണ് നിക്കരാഗ്വന്‍ അര്‍ദ്ധസൈനികവിഭാഗങ്ങള്‍ വെടിവച്ചു കൊന്നത്.

Leave a Comment

*
*