വൈദികരുടെ എതിര്‍പ്പ്: നൈജീരിയ മെത്രാന്‍ സ്ഥാനമൊഴിഞ്ഞു

വൈദികരുടെ എതിര്‍പ്പ്: നൈജീരിയ മെത്രാന്‍ സ്ഥാനമൊഴിഞ്ഞു

രൂപതയിലെ ഭൂരിപക്ഷം വൈദികരുടെയും എതിര്‍പ്പു നേരിടുകയായിരുന്ന നൈജിരിയായിലെ അഹിയാര രൂപതാദ്ധ്യക്ഷന്‍ ബിഷപ് പീറ്റര്‍ ഒക്പലേക് രാജി വച്ചു. മെത്രാന്‍റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്ന വൈദികര്‍ പശ്ചാത്താപം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്‍െന്നു മാര്‍പാപ്പ നിശ്ചയിച്ചു. മാര്‍പാപ്പ നിയമിച്ച മെത്രാനെതിരെ എതിര്‍പ്പുയര്‍ത്തിയ വൈദികര്‍ക്കു വത്തിക്കാന്‍ നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. നിശ്ചിത തീയതിക്കുള്ളില്‍ മെത്രാനെ അംഗീകരിച്ചില്ലെങ്കില്‍ പൗരോഹിത്യം നഷ്ടമാകുമെന്നായിരുന്നു അറിയിപ്പ്. അതിനിടെയാണ് മെത്രാന്‍ സ്ഥാനമൊഴിഞ്ഞതും മാര്‍പാപ്പ അത് അംഗീകരിച്ചതും. 5 വര്‍ഷം മുമ്പായിരുന്നു മെത്രാന്‍ നിയമനം. അന്നു മുതല്‍ രൂപതയിലെ വൈദികരില്‍ ബഹുഭൂരിപക്ഷവും മെത്രാനെതിരെ നിസ്സഹകരണം നടത്തി വരികയായിരുന്നു.

വംശീയതയാണ് മെത്രാനെതിരായ വികാരത്തിന്‍റെ അടിസ്ഥാനം. അഹിയാര രൂപതയില്‍ എംബെയ്സ് എന്ന ഗോത്രവംശജരാണ് ബഹുഭൂരിപക്ഷം. ഇതര രൂപതാംഗമായ മെത്രാനെ അഹിയാരയില്‍ നിയമിച്ചതിനെ വൈദികരും ജനങ്ങളും എതിര്‍ത്തു. സ്വന്തം രൂപതയില്‍ നിന്നു തന്നെ മെത്രാനെ വേണമെന്നാണ് അവരുടെ ആവശ്യം. എംബെയ്സ് ഗോത്രത്തില്‍ നിന്നു ധാരാളം ദൈവവിളികളും പുരോഹിതരുമുണ്‍െങ്കിലും സഭയുടെ അധികാരസ്ഥാനങ്ങളില്‍ തങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന പരാതി ഇവര്‍ വര്‍ഷങ്ങളായി പുലര്‍ത്തുന്നുണ്‍്. 2012-ല്‍ ബിഷപ് ഒക്പലേക് നിയമിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ മെത്രാഭിഷേകം അഹിയാര രൂപതയുടെ കത്തീഡ്രലില്‍ വച്ചു നടത്താന്‍ അവര്‍ സമ്മതിച്ചില്ല. രൂപതയ്ക്കു പുറത്തുവച്ചായിരുന്നു മെത്രാഭിഷേകം.
2013-ല്‍ അധികാരമേറ്റ ഫ്രാന്‍സിസ് മാര്‍പാപ്പ അന്നു മുതല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനു പല ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ ഒത്തുതീര്‍പ്പുകള്‍ക്കൊന്നും രുപതാവൈദികര്‍ വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ബിഷപ് സ്ഥാനമൊഴിഞ്ഞത്. ബിഷപ്പിനെതിരെ പ്രക്ഷോഭം നടത്തിയ വൈദികര്‍ മാര്‍പാപ്പയ്ക്കു ക്ഷമാപണക്കത്തുകള്‍ അയച്ചിട്ടുണ്‍െന്നും അതു സ്വീകരിച്ചുവെന്നും വത്തിക്കാന്‍ സുവിശേഷവത്കരണകാര്യാലയം അറിയിച്ചു. ഈ പ്രശ്നത്തിലുള്‍പ്പെട്ട ഓരോ വൈദികനും ആത്മപരിശോധന നടത്തണമെന്നും ക്രിസ്തുവിന്‍റെ സഭയ്ക്കുണ്‍ായ ഗുരുതരമായ വിനാശത്തെക്കുറിച്ചു വിചിന്തനം ചെയ്യണമെന്നും കാര്യാലയം ആവശ്യപ്പെട്ടു. മാര്‍പാപ്പ നിയമിക്കുന്ന മെത്രാനെ എതിര്‍ക്കുന്ന ഇത്തരം നടപടികള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നും കാര്യാലയം നിര്‍ദേശിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org