നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

നൈജീരിയയില്‍ അക്രമികള്‍ ബന്ദിയാക്കിയ വൈദികനെ ഒരു ആഴ്ചയ്ക്കു ശേഷം മോചിപ്പിച്ചു. ഇറ്റലിക്കാരനായ ഫാ. മൗറീഷ്യോ പല്ലുവാണ് ബന്ദിയാക്കപ്പെട്ടത്. രണ്ടാമത്തെ തവണയാണ് ഈ മിഷണറി നൈജീരിയായില്‍ ബന്ദിയാക്കപ്പെട്ടത്. ആദ്യ തവണ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മോചിപ്പിക്കപ്പെട്ടു. ഇപ്രാവശ്യം കാര്യങ്ങള്‍ കൂടുതല്‍ കഠിനമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. നൈജീരിയായില്‍ ദൈവത്തിനു വലിയ ഒരു പദ്ധതിയുണ്ടെന്നും അതിനാലാണ് സാത്താന്‍റെ ആക്രമണം ശക്തമായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

63 കാരനായ ഫാ. പല്ലു ഫ്ളോറന്‍സ് സ്വദേശിയാണ്. 11 വര്‍ഷം വിവിധ രാജ്യങ്ങളില്‍ അത്മായ മിഷണറിയായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നു പുരോഹിതനായത്. വൈദികനായ ശേഷം നെതര്‍ലന്‍ഡ്സില്‍ കുറെ നാള്‍ ഇടവക വികാരിയായി സേവനം ചെയ്തു. തുടര്‍ന്നാണ് നൈജീരിയായില്‍ മിഷണറിയായി എത്തിയത്. തത്കാലം ഇറ്റലിയിലേയ്ക്കു തിരികെ പോകാനാണ് തന്നോട് അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അതനുസരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എങ്കിലും, നൈജീരിയായിലേയ്ക്കു മടങ്ങി വന്ന് സേവനം ചെയ്യാനാണ് തന്‍റെ വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ നൈജിരിയായില്‍ ഈയിടെ നിരവധി വൈദികര്‍ ഇത്തരത്തില്‍ തട്ടിയെടുക്കപ്പെടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെ യ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org