നൈജീരിയായില്‍ മുസ്ലീം തീവ്രവാദികള്‍ സഭയ്ക്കെതിരെ അക്രമം തുടരുന്നു

നൈജീരിയായില്‍ മുസ്ലീം തീവ്രവാദികള്‍ സഭയ്ക്കെതിരെ അക്രമം തുടരുന്നു

നൈജീരിയായിലെ മുസ്ലീം ഭീകരവാദ സംഘടനയായ ബോകോ ഹറാം കലാപകാരികള്‍ നടത്തിയ അക്രമത്തില്‍ ഒരു മതബോധനകേന്ദ്രം തകര്‍ന്നു. ഈ ആക്രമണത്തില്‍ മറ്റ് 22 കെട്ടിടങ്ങള്‍ കൂടി അവര്‍ അഗ്നിക്കിരയാക്കി. കൊള്ളയായിരുന്നു തീവ്രവാദികളുടെ പ്രാഥമികലക്ഷ്യമെന്ന് സഭാധികൃതര്‍ സൂചിപ്പിച്ചു. കെട്ടിടങ്ങളില്‍ നിന്ന് ആഹാരവസ്തുക്കളും മറ്റും എടുത്ത ശേഷം തീയിടുകയായിരുന്നു. 2014-ല്‍ ഇവരുടെ തന്നെ ഒരു ആക്രമണത്തിനു ശേഷം പുനര്‍നിര്‍മ്മിച്ച മതബോധനകേന്ദ്രമാണ് ഇപ്പോള്‍ വീണ്ടും തകര്‍ത്തത്. ഒരു തീവ്രവാദിയും ആക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു. വളരെ ദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് നൈജീരിയന്‍ സഭ കടന്നുപോകുന്നതെന്ന് ആക്രമണത്തോടു പ്രതികരിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയില്‍ നൈജീരിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘം പ്രസ്താവിച്ചു. അടുത്തയിടെ കുര്‍ബാനയര്‍പ്പിക്കുന്നതിനിടെ രണ്ടു പുരോഹിതന്മാരും ഏതാനും ഇടവകാംഗങ്ങളും നൈജീരിയായില്‍ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org