തട്ടിയെടുക്കപ്പെട്ട നൈജീരിയന്‍ കന്യാസ്ത്രീകള്‍ മോചിതരായി

തട്ടിയെടുക്കപ്പെട്ട നൈജീരിയന്‍ കന്യാസ്ത്രീകള്‍ മോചിതരായി

നൈജീരിയായില്‍ കഴിഞ്ഞ നവംബറില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ കന്യാസ്ത്രീകള്‍ മോചിതരായി. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കണമെന്നു നൈജീരിയന്‍ കത്തോലിക്കാസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സിസ് മാര്‍ പാപ്പയും ഇവര്‍ക്കായുള്ള അന്വേഷണം അഭ്യര്‍ത്ഥിച്ചിരുന്നു. മൂന്നു കന്യാസ്ത്രീകളും മൂന്നു സന്യാസാര്‍ത്ഥിനികളുമാണ് തട്ടിക്കൊണ്ടുപോകലിന് ഇരകളായത്. തട്ടിക്കൊണ്ടുപോകലിന്‍റെ കാരണം അറിവായിട്ടില്ല. മോചനദ്രവ്യം നല്‍കിയല്ല ഇവരെ മോചിപ്പിച്ചതെന്ന് സന്യാസിനീസഭയുടെ മേധാവി അറിയിച്ചു. പോലീസ് നടപടിയിലൂടെ അക്രമികളെ കീഴ്പ്പെടുത്തിയാണ് മോചനം സാദ്ധ്യമാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നൈജീരിയായുടെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇസ്ലാമിക ഭീകരവാദസംഘമായ ബോകോഹാരാം 2014-ല്‍ 276 സ്കൂള്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു. ആയിരകണക്കിനു ആളുകള്‍ നൈജീരിയായില്‍ അക്രമങ്ങളെ തുടര്‍ന്ന് ഭവനരഹിതരും അഭയാര്‍ത്ഥികളുമായിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org