Latest News
|^| Home -> International -> നൈജീരിയായില്‍ വീണ്ടും കൂട്ടക്കൊല

നൈജീരിയായില്‍ വീണ്ടും കൂട്ടക്കൊല

Sathyadeepam

നൈജീരിയായില്‍ കര്‍ഷകരും ഫുലാനി കാലിമേച്ചില്‍കാരുമായുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞയാഴ്ച 80 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ വീടുകള്‍ തീവച്ചു നശിപ്പിച്ചു. കാലിമേച്ചിലുകാര്‍ പ്രധാനമായും മുസ്ലീങ്ങളും കര്‍ഷകര്‍ ക്രൈസ്തവരുമാണ്. അതിനാല്‍ ഈ സംഘര്‍ഷങ്ങള്‍ക്ക് വര്‍ഗീയ മാനങ്ങളും ഉണ്ട്. ആധുനിക യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് കാലിമേച്ചിലുകാര്‍ വരുന്നത്. അതുകൊണ്ടു തന്നെ കൂടുതലും കൊല്ലപ്പെടുന്നത് കര്‍ഷകരാണ്. ഐസിസ് പോലെയുള്ള ഇസ്ലാമിക തീവ്രവാദസംഘങ്ങളാണ് മുസ്ലീങ്ങളായ കാലിമേച്ചിലുകാര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതെന്ന് കരുതപ്പെടുന്നു. കര്‍ഷക ഗ്രാമങ്ങളിലേയ്ക്കു കാലിക്കൂട്ടങ്ങളുമായി അതിക്രമിച്ചു കടന്നുവരികയും കൃഷിഭൂമികള്‍ ബലമായി കൈയടക്കി കര്‍ഷകരെ ഓടിക്കുകയുമാണ് ഇവര്‍ ചെയ്തു വരുന്നത്. കര്‍ഷകര്‍ ചെറുത്തു നില്‍പിനു തയ്യാറാകുമ്പോള്‍ അക്രമങ്ങള്‍ രൂക്ഷമാകുന്നു. പ്രശ്നത്തില്‍ നൈജീരിയായിലെ ഭരണകൂടം ഇടപെടണമെന്ന് അമേരിക്കന്‍ സെനറ്റിന്‍റെ ആഫ്രിക്കാ കാര്യ ഉപസമിതിയുടെ അദ്ധ്യക്ഷനായ ക്രിസ് സ്മിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. നൈജീരിയന്‍ ക്രൈസ്തവരുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഫൂലാനി തീവ്രവാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഇസ്ലാമിക മതനേതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Comment

*
*