വോട്ടുവില്‍പന പാടില്ലെന്നു നൈജീരിയന്‍ മെത്രാന്മാര്‍

തിരഞ്ഞെടുപ്പ് സത്യസന്ധമായി നടത്തണമെന്നും പണത്തിനു വേണ്ടി വോട്ടവകാശം വില്‍പന നടത്തരുതെന്നും നൈജീരിയയിലെ കത്തോലിക്കാമെത്രാന്മാര്‍ ആവശ്യപ്പെട്ടു. നൈജീരിയയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണ് മെത്രാന്മാരുടെ പ്രസ്താവന. രാജ്യസ്നേഹവും വിവേകവും മുന്‍നിറുത്തിക്കൊണ്ട് പൗരന്‍റേതായ ഉത്തരവാദിത്വം ന്യായമായ രീതിയില്‍ നിറവേറ്റണമെന്നു മെത്രാന്മാര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

സാമ്പത്തികമായ പ്രലോഭനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുവേളയില്‍ വോട്ടര്‍മാര്‍ വഴങ്ങരുതെന്നു മെത്രാന്മാര്‍ ആവശ്യപ്പെട്ടു. വോട്ടു വില്‍ക്കുക എന്നാല്‍ സ്വന്തം മനഃസാക്ഷി വില്‍ക്കുക എന്നാണര്‍ത്ഥം. അത്തരം പ്രവൃത്തികള്‍ തിരഞ്ഞെടുപ്പിന്‍റെ എല്ലാ വിശ്വാസ്യതയും ചോര്‍ത്തിക്കളയും. അഴിമതിയിലും അക്രമത്തിലും ഏര്‍പ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികളേയും രാഷ്ട്രീയക്കാരേയും നിരാകരിക്കാനും വോട്ടര്‍മാര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പു കമ്മീഷന്‍ നിഷ്പക്ഷമായി ഉത്തരവാദിത്വനിര്‍വഹണം നടത്തണം – മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org