ഇസ്ലാമിക ഭീകരതയ്ക്കിടയിലും നൈജീരിയന്‍ കത്തോലിക്കര്‍ വിശ്വാസജീവിതം തുടരുന്നു

നൈജീരിയായിലെ കത്തോലിക്കര്‍ ഓരോ ഞായറാഴ്ചയും പള്ളിയില്‍ പോകുന്നത് തിരിച്ചുവരാന്‍ കഴിയുമെന്ന് ഉറപ്പില്ലാതെയാണ്. അത്രയും അനിശ്ചിതത്വവും ജീവഭീതിയും നിലനില്‍ക്കുമ്പോഴും പള്ളിയില്‍ പോകാനോ സുവിശേഷത്തോടു വിശ്വസ്തത പുലര്‍ത്തി ജീവിക്കാനോ നൈജീരിയന്‍ കത്തോലിക്കര്‍ മടിക്കുന്നില്ല. ബോകോ ഹാരാം എന്ന ഇസ്ലാമിക ഭീകരസംഘടന നടത്തുന്ന ആക്രമണങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന ഭീതി വിശ്വാസത്തെ ദുര്‍ബലപ്പെടുത്തില്ലെന്നു പറയുകയാണു നൈജിരിയന്‍ വൈദികനായ ഫാ. കെന്നെത്ത് ചുക്വുക.

കഴിഞ്ഞ ഒരു ദശകത്തിനിടെ പതിനായിരകണക്കിനാളുകളാണ് നൈജീരിയായില്‍ ബോകോ ഹാരാമിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ശൈലിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. നിരവധി പള്ളികള്‍ ഇവര്‍ തകര്‍ത്തിരുന്നു. ഞായറാഴ്ചകളില്‍ നിറയെ ആളുകളുമായി ദിവ്യബലികള്‍ നടക്കുന്ന സമയത്ത് അനേകം ബോംബാക്രമണങ്ങള്‍ ഇവര്‍ പള്ളികളില്‍ നടത്തിയിട്ടുണ്ട്. അനേകം വിശ്വാസികള്‍ ഈ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടു. കുടുംബത്തിലെ ബാക്കി അംഗങ്ങളെയെല്ലാവരേയും ബോംബുസ്ഫോടനത്തില്‍ നഷ്ടപ്പെട്ട വ്യക്തികള്‍ പോലും അടുത്ത ഞായറാഴ്ച അതേ പള്ളിയില്‍ വന്ന സംഭവങ്ങളുണ്ടെന്നും തീവ്രവാദികള്‍ ഗ്രാമത്തില്‍ പ്രവേശിച്ചു എന്നറിഞ്ഞിട്ടു പോലും ദിവ്യബലി ഇടയ്ക്കു വച്ചു നിറുത്താന്‍ തയ്യാറാകാതിരുന്ന വിശ്വാസികളുണ്ടെന്നും സ്വന്തം അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ഫാ. കെന്നെത്ത് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org