സെമിനാരിക്കാരനെ കൊന്നത് സുവിശേഷം പറഞ്ഞതിനെന്നു കൊലയാളി

സെമിനാരിക്കാരനെ കൊന്നത് സുവിശേഷം പറഞ്ഞതിനെന്നു കൊലയാളി

നൈജിരീയായില്‍ തട്ടിക്കൊണ്ടു പോയ വൈദിക വിദ്യാര്‍ത്ഥി മൈക്കിള്‍ നാദിയെ കൊന്നത് തട്ടിക്കൊണ്ടു പോയവരോടു ക്രിസ്തുവിനെ കുറിച്ചു പറഞ്ഞതിനാണെന്ന് കൊലയാളി ആയ മുസ്തഫ മുഹമ്മദ് ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തി. നാദിയുടെ ധീരതയെ മുഹമ്മദ് അഭിമുഖത്തില്‍ പ്രകീര്‍ത്തിക്കുകയാണ്. സംഭവത്തിലെ പ്രതികളെ പിടികൂടുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജയിലില്‍ നിന്നാണ് ഇയാള്‍ അഭിമുഖം നല്‍കിയത്. ഖാദുനാ ഗുഡ് ഷെപ്പേഡ് സെമിനാരിയില്‍നിന്നു കഴിഞ്ഞ ജനു. 8 നാണ് 4 സെമിനാരി വിദ്യാര്‍ത്ഥികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org