കത്തോലിക്കാസഭ ചെയ്യുന്ന സേവനങ്ങള്‍ അനുദിന അത്ഭുതങ്ങള്‍: നിക്കി ഹേലി

കത്തോലിക്കാസഭ ചെയ്യുന്ന സേവനങ്ങള്‍ അനുദിന അത്ഭുതങ്ങള്‍: നിക്കി ഹേലി

"കൊളംബിയയ്ക്കും വെനിസ്വേലായ്ക്കുമിടയിലുള്ള അതിര്‍ത്തിയില്‍ കത്തിജ്വലിക്കുന്ന സൂര്യനു കീഴില്‍ ആളുകള്‍ മൂന്നു മണിക്കൂര്‍ നടക്കും. അവര്‍ക്ക് ആ ദിവസം കിട്ടുന്ന ഒരേയൊരു നേരത്തെ ആഹാരം കിട്ടുന്നതിനാണത്. ആരാണ് ആ ആഹാരം നല്‍കുന്നത്? കത്തോലിക്കാസഭ." ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതിയായ നിക്കി ഹേലിയാണ് താന്‍ നേരിട്ടു കണ്ട ഈ അനുഭവം വിവരിച്ചത്. ന്യൂയോര്‍ക്ക് അതിരൂപത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച വിരുന്നിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഹേലി.

ലോകമെങ്ങുമുള്ള ദശലക്ഷകണക്കിനു മനുഷ്യര്‍ക്ക് സഭ നല്‍കുന്ന സേവനങ്ങള്‍ യൂഎന്നിലെ സേവനകാലത്ത് താന്‍ നേരിട്ടു കണ്ടിട്ടുള്ളതായി അവര്‍ വ്യക്തമാക്കി. അമേരിക്കക്കാര്‍ക്ക് സങ്കല്‍പിക്കാന്‍ പോലുമാകാത്ത ഇരുണ്ട പ്രദേശങ്ങളില്‍ താന്‍ പോയിട്ടുണ്ട്. ജീവകാരുണ്യം, വിദ്യാഭ്യാസം, ആരോഗ്യസേവനം തുടങ്ങിയ രംഗങ്ങളില്‍ ആഗോളതലത്തില്‍ കത്തോലിക്കാസഭ ചെയ്യുന്ന സേവനങ്ങള്‍ അനുദിനമുള്ള അത്ഭുതങ്ങളാണ്. മധ്യ ആഫ്രിക്കയിലെ ചെറിയ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി കുട്ടിപ്പടയാളികളാക്കിയും പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനിരകളാക്കിയും ചൂഷണം ചെയ്യുന്ന സംസ്കാരത്തിനു മാറ്റം വരുത്തിയതു കത്തോലിക്കാസഭയാണ് – നിക്കി ഹേലി വിശദീകരിച്ചു.

സഭയെ പിടിച്ചു കുലുക്കിയ ലൈംഗികചൂഷണവിവാദങ്ങളെ കുറിച്ചും നിക്കി ഹേലി സംസാരിച്ചു. ഇക്കാര്യത്തില്‍ സഭ വേദനയനുഭവിക്കുന്ന ഇരകളോടൊപ്പമായിരിക്കണമെന്നും ഈ ധാര്‍മ്മികപരാജയത്തെ നേരിടുന്നതിനുള്ള ആഴമേറിയ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് സഭാനേതൃത്വം നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org