നികുതി വര്‍ദ്ധന പിന്‍വലിക്കണം കത്തോലിക്കാ കോണ്‍ഗ്രസ്

കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ നികുതി വര്‍ദ്ധനയിലൂടെ കര്‍ഷകദ്രോഹ നടപടികളാണ് പിന്തുടരുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി ആരോപിച്ചു. റബറിന്‍റെയും കാര്‍ഷിക വിളകളുടെയും വിലത്തകര്‍ച്ച്യ്ക്ക് അടിയന്തിര പരിഹാരം കാണാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. റബര്‍ ഇറക്കുമതിച്ചുങ്കം 20 ശതമാനമാക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചിട്ട് നടപ്പാക്കാതെ ലക്ഷക്കണക്കിനു ടണ്‍ റബര്‍ കുറഞ്ഞ നികുതിക്ക് ഇറക്കുമതി നടത്താന്‍ ടയര്‍ ലോബിക്ക് അനുമതി നല്‍കി കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്ന വേളയിലാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ദ്ധനയിലൂടെ കര്‍ഷകരെ നികുതി സ്രോതസ്സായി കാണുന്നത്. നികുതി വര്‍ദ്ധന പിന്‍വലിക്കണമെന്ന് പ്രസിഡന്‍റ് ബിജു പറയന്നിലത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍, സാജു അലക്സ്, പ്രഫ. ജോയി മുപ്രാപ്പള്ളി, ജോസ് മേനാച്ചേരി, കെ.ജെ. ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org