മദ്യനയത്തിനെതിരെ നില്പുസമരം

മദ്യനയത്തിനെതിരെ നില്പുസമരം

കൊച്ചി: സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ വരാപ്പുഴ അതിരൂപത കെ.സി. ബി.സി മദ്യവിരുദ്ധ സമിതി മൂന്നാം ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം ജംഗ്ഷനില്‍ നില്പുസമരം നടത്തി.

മദ്യപാനവും മദ്യവില്പനയും മൗലിക അവകാശമല്ലെന്ന സുപ്രീം കോടതിയുടെ വിധിയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മട്ടിലാണ് സര്‍ക്കാര്‍ മദ്യലോപികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും, മദ്യപാനം മൂലമുള്ള രോഗങ്ങളും അപകടങ്ങളും ക്രമസമാധാന പ്രശ്നങ്ങളും വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നുവെന്നതും മദ്യപന്മാരുടെ അവകാശങ്ങള്‍ക്ക് സര്‍ക്കാര്‍ കല്പിക്കുന്ന പ്രാധാന്യം മദ്യത്തിനെതിരെ പോരാടുന്നവരുടെ നിലപാടുകള്‍ക്കും നല്‍കേണ്ടതുണ്ടെന്നും നില്പുസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് മാമംഗലം മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച് വികാരി ഫാ. ജോസ ഫ് പണിക്കശ്ശേരി പ്രസ്താവിച്ചു. എം.എല്‍.എ. പി.ടി. തോമസ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. അഡ്വ. ചാര്‍ളി പോള്‍ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യസമിതി അദ്ധ്യക്ഷ അഡ്വ. മിനി മോള്‍, എറണാകുളം ഡിസിസി സെക്രട്ടറി എന്‍. ഗോപാലന്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഷാജന്‍ പി. ജോര്‍ജ്, തങ്കച്ചന്‍ വെളിയില്‍, റെമിജിയൂസ്, എം.ഡി. റാഫേല്‍, കെ.വി ക്ലീറ്റസ്, ആന്‍റണി, ദേവസ്സി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org