മദ്യനയത്തിനെതിരെ നില്പു സമരം

മദ്യനയത്തിനെതിരെ നില്പു സമരം
Published on

കൊച്ചി: സര്‍ക്കാരിന്‍റെ ജനദ്രോഹ മദ്യനയത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെയും നേതൃത്വത്തില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ എറണാകുളം ടൗണ്‍ഹാളിനു മുന്‍പില്‍ ജനസഹസ്ര നില്പുസമരം നടത്തി. സി.ആര്‍. നീലകണ്ഠന്‍ നില്പുസമരം ഉദ്ഘാടനം ചെയ്തു.

കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, കെ.സി.ബി.സി. മദ്യ വിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. ദേവസ്സി പന്തലൂക്കാരന്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. പോള്‍ കാരാച്ചിറ, ടി. എം.വര്‍ഗീസ്, പ്രൊഫ. കെ. കെ. കൃഷ്ണന്‍, ജോണ്‍സണ്‍ പാട്ടത്തില്‍, അഡ്വ. എന്‍. രാജേന്ദ്രന്‍, ഹില്‍ട്ടണ്‍ ചാള്‍സ്, ജെയിംസ് കോറമ്പേല്‍, പ്രൊഫ. തങ്കം ജേക്കബ്, കെ.എ. പൗലോസ്, ഷാജന്‍ പി.ജോര്‍ജ്, പീറ്റര്‍ റൂഫസ്, സാബു ജോസ്, ഷൈബി പാപ്പച്ചന്‍, പി. ആര്‍. അജാമളന്‍, പി.എച്ച്. ഷാജഹാന്‍, മിനി ആന്‍റണി, ജെസ്സി ഷാജി, സിസ്റ്റര്‍ ആന്‍, സുലൈമാന്‍ മൗല വി, ഫാ. വര്‍ഗീസ് കണ്ടത്തില്‍, ആഗ്നസ് സെബാ സ്റ്റ്യന്‍, ചാണ്ടി ജോസ്, കുരുവിള മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org